Pr. K. U. John

Pr. K. U. John
Pr. K. U. John
പാസ്റ്റർ കെ. യു. ജോണ്‍. കോട്ടയം മാങ്ങാനത്തുള്ള ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയുടെ ശുശ്രൂഷകനായി സേവനമനുഷ്ഠിക്കുന്നു. ഭാര്യ - ഏല്യാമ്മ. രണ്ട് മക്കൾ കെസിയ, കെവിൻ.
February 23, 2016

പത്രോസിന്റെ പ്രസംഗം

ക്രൈസ്തവ സഭയുടെ ഔദ്യോഗീക ജന്മദിനമായി കരുതപ്പെടുന്ന ദിവസമാണ് പെന്തക്കോസ്ത്. ദൈവീക വാഗ്ദത്ത പ്രകാരം, അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ പതിഞ്ഞ ക്രിസ്തുശിഷ്യർ പരിശുദ്ധാത്മാവു നിറഞ്ഞവരായി അന്യഭാഷകളിൽ സംസാരിച്ചുതുടങ്ങിയപ്പോൾ ലോകത്തിന്റെ നാനാഭാഗത്ത് നിന്ന് യെരൂശലേമിൽ വന്നുപാർക്കുന്ന പുരുഷാരം ആ വീടിന് മുന്നിൽ വന്നുകൂടി. അന്ന് വരെ പഠിച്ചിട്ടില്ലാത്തതും പറഞ്ഞിട്ടില്ലാത്തതുമായ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാര്യങ്ങളെ പ്രസ്താവിക്കുന്നതു കേട്ട് ചഞ്ചലിച്ച ജനം പരിഹാസത്തോടെ അവരെ വിമർശിച്ചപ്പോൾ ശിഷ്യഗണത്തിന്റെ പ്രതിനിധിയായി മറ്റു അപ്പോസ്തോലന്മാരോട് ചേർന്നു നിന്നു പത്രോസ് നടത്തിയ ആദ്യ പ്രസംഗം വിജയിക്കുവാൻ എന്താണ് കാരണം?
December 21, 2015

പരിശുദ്ധാത്മാവു നിറഞ്ഞവരാകാം

പരിശുദ്ധാത്മാവിന്റെ അവരോഹണത്തോടുകൂടി ആരംഭിക്കുകയും കർത്താവിന്റെ രണ്ടാം വരവുവരെ തുടരുകയും ചെയ്യുന്ന കൃപായുഗത്തിലാണ് നാം ഇപ്പോൾ ആയിരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ശക്തമായ പ്രവർത്തനം സഭയിൽ തുടർന്ന് വരുന്നതിനാൽ ഈ യുഗത്തെ പരിശുദ്ധാത്മയുഗം എന്നും വിളിക്കാം. ഈ പുതിയ യുഗത്തിന്റെ ആവിർഭാവത്തെകുറിച്ച് ക്രിസ്തു തന്നെ പ്രവചിച്ചിട്ടുണ്ട് (മത്തായി 16:18). യഹൂദ പ്രമാണികൾ തള്ളി പറഞ്ഞ യേശുവിന്റെ ശിഷ്യന്മാർ യേശു തന്നെ ക്രിസ്തു എന്ന് തിരുവെഴുത്തുകളിൽ നിന്ന് തെളിയിക്കയും തല്ഫലമായി സഭയുടെ അഭൂതപൂർവ്വമായ ഒരു വളർച്ചയ്ക്ക് ലോകം സാക്ഷ്യം വഹിക്കയും ചെയ്തു. ന്യായപ്രമാണത്തിൽ പാണ്ഡിത്യമില്ലായിരുന്ന ക്രിസ്തു ശിഷ്യർ പരിശുദ്ധാത്മാവാൽ നിറഞ്ഞപ്പോൾ തിരുവെഴുത്തുകളുടെ വാതിൽ ദൈവം തുറന്ന് കൊടുത്തു. യഹൂദരെ പേടിച്ച് കതകടച്ച് ഇരുന്നവർ പരിശുദ്ധാത്മാവാൽ നിറഞ്ഞപ്പോൾ ന്യാസനങ്ങളുടെ മുന്നിൽ ധൈര്യത്തോടെ ദൈവ വചനം പറയുവാൻ തുടങ്ങി. പത്രോസിന്റെ ഒറ്റ പ്രസംഗത്തിൽ മൂവായിരം പേർ സഭയോട് ചേർന്നു. ദിവസം പ്രതി സഭ വളർന്നു.
December 10, 2015

ദൈവഹിതം തിരിച്ചറിയുക

നമ്മിൽ പലരും നമ്മുടെ നിത്യജീവിതത്തിനാവശ്യമായ പല സാഹചര്യങ്ങളിലും ദൈവഹിതം അന്വേഷിക്കാറുണ്ട്. വാഹനം, വീട്, വസ്തു, വിവാഹം, പഠനം തുടങ്ങി പല കാര്യങ്ങളിലും ദൈവലോചന കേൾക്കുകയും അതനുസരിച്ച് മുൻപോട്ട് കാൽച്ചുവടുകൾ വയ്ക്കുകയും ചെയ്യുന്നവരാണ് നാം. എന്നാൽ അതേ സമയം, പ്രാർത്ഥിച്ച് ആഗ്രഹിച്ച വിഷയങ്ങളിൽ മറുപടി താമസിക്കുകയോ, കിട്ടാതെ വരികയോ, നാം ആഗ്രഹിച്ചതുപോലെ ആകാതെ വരികയോ ചെയ്യുമ്പോൾ നിരാശയിലേക്കു പോകുന്നവരെയും നമുക്ക് ചുറ്റും കാണവുന്നതാണ്. നാം പ്രതീക്ഷിച്ച പ്രകാരമല്ല ദൈവഹിതം എങ്കിൽ അതിൽ സന്തോഷിക്കയാണ് വേണ്ടത്. കാരണം നാം കാണുന്നതിനും അറിയുന്നതിനും കൂടുതൽ അറിയുന്ന ഒരു ദൈവമാണ് നമ്മെ നടത്തുന്നത്.
November 29, 2015

ഏകമനസ്സ്

ശിഷ്യന്മാർ കൂടി വന്നപ്പോൾ ഒരുമനപ്പെട്ട് പ്രാർത്ഥന കഴിച്ചു പോന്നു. 'ഒരുമനപ്പെട്ട്' എന്നത് അവരുടെ ഏകമനസ്സിനെ കാണിക്കുന്നു. ദൈവമുൻപാകെ വിശ്വാസത്തോടും സ്ഥിരതയോടും സാവധാനത്തോടും കൂടെ ഐക്യമത്ത്യപ്പെട്ടവരായ് പ്രാർത്ഥനയിൽ സമയം ചിലവഴിക്കുമ്പോൾ മാത്രമാണ് ഉത്തേജനം നൽകുന്ന ദൈവാത്മശക്തി നമ്മുടെ മേൽ പകരപ്പെടുന്നത്.
October 30, 2015

യേശുവിന്റെ സാക്ഷികൾ

ഭൂമിയുടെ അറ്റത്തോളം സാക്ഷികൾ ആകും എന്ന കർത്താവിന്റെ പ്രവചനം തന്റെ ശിഷ്യന്മാർ ഭൂമിശാസ്ത്രപരമായും, ആക്ഷരീകമായും നിറവേറ്റിയതായി നാം കാണുന്നു. യെരൂശലേമിലെ സുവിശേഷീകരണം അപ്പോസ്തോലപ്രവൃത്തി രണ്ടാം അധ്യാത്തിലും യഹൂദ്യയിലും ശമര്യയിലുമുള്ള സുവിശേഷപ്രവർത്തനം അപ്പോസ്തോലപ്രവൃത്തി എട്ടാം അധ്യായം 1 മുതൽ 25 വരെയുള്ള വാക്യങ്ങളിലും, ഭൂമിയുടെ അറ്റം വരെയുള്ള സുവിശേഷവൽക്കരണം അപ്പോസ്തോലപ്രവൃത്തി എട്ടാം അധ്യായം 26ആം വാക്യം മുതലും കാണുന്നു.
October 18, 2015

പരിശുദ്ധാത്മാവ് വരുമ്പോൾ

പരിശുദ്ധാത്മാവിനു ആശ്വാസപ്രദൻ എന്നർത്ഥമുണ്ട്. താങ്കൾ തനിയേ ഇരുന്നു ഭാരപ്പെടുമ്പോൾ ആശ്വസിപ്പിക്കുവാൻ പരിശുദ്ധാത്മാവ് കൂടെയുണ്ട്! പലപ്പോഴും ഉള്ളിലുള്ളത് പുറത്ത് പറയുവാൻ കൂടി കഴിയാതെ നാം ഞരങ്ങുന്നത് വ്യക്തമായി മനസിലാക്കുന്ന ഒരു നല്ല ആശ്വാസപ്രദനായാണ് പരിശുദ്ധാത്മാവിനെ നമ്മുടെ ഉള്ളിൽ ആക്കിയിരിക്കുന്നത്. വേണ്ടുമ്പോലെ പ്രാർത്ഥിക്കുവാൻ അറിയാതെ ഇരിക്കുന്ന നമുക്ക് വേണ്ടി ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ പക്ഷവാദം ചെയ്യുന്നു എന്ന് പൗലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു