Jinu Ninan

Jinu Ninan
Jinu Ninan
ബ്രദര്‍. ജിനു നൈനാന്‍ - ജന്മ സ്ഥലം: പുനലൂര്‍. ഭാര്യ: ജൂസി. മൂന്നു മക്കള്‍:ഐസക്, ഐറീൻ, അയോണ.
August 15, 2017

ദൈവസഭ എന്ന  ക്രിസ്തുവിന്‍റെ ശരീരവും: മനുഷ്യ നിർമ്മിത സംഘടനയായ ബാബിലോണും

ഇന്ന് സഭകൾ എന്ന് അറിയപ്പെടുന്ന പലയിടത്തും നടക്കുന്ന അനീതി,രാഷ്ട്രീയം, വോട്ടെടുപ്പ്, കൈക്കൂലി, ദുർന്നടപ്പ്, സ്ഥാനമാനങ്ങൾക്കായുള്ള മത്സരം എന്നീ നീച പ്രവർത്തികൾ കാരണം ദൈവമക്കളായ,ആത്മാർത്ഥമായി കര്‍ത്താവിനെ പിന്‍പറ്റുന്ന  പല വിശ്വാസികളും ആശങ്കപ്പെടുകയും, അതിശയപ്പെടുകയും, ദുഃഖിക്കയും ചെയ്യുന്നു. എന്നാല്‍ […]
June 13, 2017

ദൈവത്തിന്‍റെ വഴികളും, പ്രവര്‍ത്തികളും

ഇന്ന് അനേകര്‍ ദൈവത്തിന്‍റെ അത്ഭുത പ്രവര്‍ത്തികളെ അവരുടെ ജീവിതത്തില്‍ അറിഞ്ഞവര്‍ ആണ്. അത് നല്ലത് തന്നെ. എന്നാല്‍ നാം മനസ്സിലാക്കേണ്ടത്, ഇന്നുള്ള ആരെക്കാളും നന്നായി ദൈവത്തിന്‍റെ പ്രവര്‍ത്തികളെ അറിഞ്ഞവര്‍ ആയിരുന്നു ഇസ്രായേല്‍ മക്കള്‍. ചെങ്കടല്‍ കണ്ണിനു മുന്‍പില്‍ വിഭജിക്കപ്പെട്ടതും, പാറയില്‍ നിന്നും വെള്ളം പുറപ്പെട്ടതും കണ്ടവര്‍. നാല്‍പതു വര്‍ഷങ്ങള്‍ മന്നയും, കാടപക്ഷിയും ദിവസേന അത്ഭുതകരമായി ലഭിച്ചവര്‍. എന്നാല്‍ ദൈവം അവരെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്: "എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു".
June 8, 2017

ദൈവത്തിന്‍റെ സ്വരൂപവും, സാദൃശ്യവും

ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു എന്ന് ദൈവവചനം പറയുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ ദൈവസ്വരൂപം എന്നത് കൊണ്ട് ഇവിടെ ഉദേശിക്കുന്നത്? ദൈവത്തിനു കയ്യും കാലും ശരീരവും ഉണ്ടായിരുന്നു അത് കൊണ്ട് മനുഷ്യനെയും കയ്യും കാലും ശരീരവും ഉള്ളവനായി സൃഷ്ടിച്ചു എന്നല്ല ആ വാക്യത്തിന്‍റെ അര്‍ത്ഥം. അങ്ങനെയെങ്കില്‍ മൃഗങ്ങളെയും ദൈവ സ്വരൂപത്തിലാണ് സൃഷ്ടിച്ചത് എന്ന് പറയേണ്ടി വരും.അതിനാല്‍ മനുഷ്യന്‍റെ ശാരീരിക രൂപത്തെ അല്ല ദൈവത്തിന്‍റെ സ്വരൂപം എന്ന് ഇവിടെ ഉദേശിക്കുന്നത്.
June 2, 2017

സത്യവെളിച്ചം

യഥാര്‍ത്ഥ സുവിശേഷം എന്നത് പാഴും ശൂന്യവും ആയിപ്പൊയ, ഇരുള്‍ നിറഞ്ഞ നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്ന യേശുക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷം ആണ്. സത്യ വെളിച്ചം ആയ യേശുക്രിസ്തുവിനു മാത്രമേ നിങ്ങളുടെ ജീവിതത്തിലെ ഇരുള്‍ നീക്കാന്‍ കഴിയുകയുള്ളൂ.ഈ തേജസ്സുള്ള സുവിശേഷം നിങ്ങളുടെ മനസ്സിനെ പ്രകാശിപ്പിക്കാതെയിരിക്കാന്‍ പിശാചു ഇന്നും ശ്രമിക്കുന്നു.
August 9, 2016

നന്മ തിന്മകളെ തിരഞ്ഞെടുക്കല്‍

ദൈവവചനം പറയുന്ന വിശ്വാസം എന്നുള്ളത് ചില വിശ്വാസപ്രമാണങ്ങള്‍ തലയില്‍ അംഗീകരിക്കുന്നതല്ല എന്ന് നിങ്ങള്‍ മനസിലാക്കുക. മറിച്ചു ദൈവത്തിന്‍റെ സ്നേഹത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുകയും, അവനില്‍ പൂര്‍ണ്ണമായും ആശ്രയിക്കുകയും, നമുക്ക് നന്മയേതാണ് തിന്മയേതാണ് എന്നുള്ളത് തീരുമാനിക്കാനുള്ള അവകാശം നന്മയുടെ ഉറവിടമായ ദൈവത്തിനു പൂര്‍ണ്ണമായും വിട്ടുകൊടുക്കുന്നതുമാണ്.
July 30, 2016

ദിവ്യസ്വഭാവത്തിന്നു കൂട്ടാളികള്‍

ക്രിസ്തീയ ജീവിതം എന്നത് നമ്മുടെ പഴയ സ്വഭാവത്തെ പരിഷ്കരിക്കുന്നതോ, നവീകരിക്കുന്നതോ അല്ല, മറിച്ചു യേശുവിന്‍റെ ദിവ്യസ്വഭാവം നമ്മില്‍ പകരുകയും, അവന്‍റെ ദിവ്യസ്വഭാവത്തില്‍ നാം പങ്കുകാര്‍ ആകുകയുമാണ്. നമുക്ക് ആദമില്‍ നിന്നും ലഭിച്ച നമ്മുടെ സ്വാഭാവിക സ്വഭാവം ഒരിക്കലും നന്നാക്കാന്‍ കഴിയാത്ത വിധം മോശമായതാണ്. ഇതിനെപ്പറ്റി യഥാര്‍ത്ഥ ബോധം ലഭിച്ചതിനാല്‍  ആണ് പൌലോസ് “എന്നില്‍ എന്നുവച്ചാല്‍ എന്‍റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല എന്ന് ഞാന്‍ അറിയുന്നു” എന്ന് പറഞ്ഞത്.