Pr. Finny Samuel

Finny Samuel
Pr. Finny Samuel
പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ലിവിംഗ് വോയിസ് മിനിസ്ട്രീസിന്റെ ഡയറക്റ്റർമാരിൽ ഒരാളായും സേവനമനുഷ്ടിക്കുന്നു. ഭാര്യ കെസിയ. രണ്ട് മക്കൾ - എവെലിൻ, ഇവാൻജലിൻ.
June 1, 2016

ആ നാളും നാഴികയും

ലോകാവസാനം!!! ചരിത്രാതീത കാലം മുതല്ക്കേ മനുഷ്യൻ പ്രതീക്ഷിക്കുകയും ഭയക്കുകയും പ്രവചിക്കയും ചെയ്യുന്ന ഒരു പ്രതിഭാസം. ഭൂമിക്ക് ഒരു അന്ത്യമുണ്ടെന്നും അത് കത്തി ചാമ്പലാകുമെന്നും മനുഷ്യൻ ഉൾപ്പടെ എല്ലാ ജീവജാലങ്ങൾക്കും വംശനാശം സംഭവിക്കുമെന്നും വിശ്വസിക്കുന്നവർ പുരാതന കാലം മുതലേ ഉണ്ടായിരുന്നു. റോമാ പട്ടണം പണിതതിനു 120 വർഷത്തിനു ശേഷം ബി.സി. 634 ൽ അത് നശിപ്പിക്കപ്പെടും എന്നാ ഐതീഹ്യം മുതൽ ഇനി 500 കോടി വർഷങ്ങൾക്കകം സൂര്യൻ ഭൂമിയെ വിഴുങ്ങും എന്ന് കണക്ക് കൂട്ടുന്ന ആധുനിക ശാസ്ത്രജ്ഞന്മാർ വരെ ഏവരും അംഗീകരിക്കുന്ന ഒരു സത്യമുണ്ടെങ്കിൽ അത് ഇന്ന് കാണുന്ന എല്ലാറ്റിന്റേയും അന്ത്യം എന്നതത്രേ.
May 29, 2016

എല്ലാമെൻ നന്മയ്ക്കായി

1860 - കളിൽ അമേരിക്കയിലെ ഷിക്കാഗോ പട്ടണത്തിൽ എല്ലാവരാലും അറിയപ്പെടുന്ന, ധനാഢ്യനായ ഒരു വക്കീലായിരുന്നു ഹൊറേഷ്യോ സ്പാഫോർഡ്. ലോക പ്രസിദ്ധ പ്രാസംഗികനായിരുന്ന ഡി. എൽ. മൂഡിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. എല്ലാവരാലും ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തിരുന്ന തന്റെ ശാന്തസുന്ദര ജീവിതം വളരെ പെട്ടെന്നാണ് തകിടം മറിഞ്ഞത്. 1870 ൽ തന്റെ ഏകമകൻ കഠിനജ്വരത്താൽ ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ടു. തൊട്ടടുത്ത വർഷം പ്രസിദ്ധമായ ഷിക്കാഗോ തീപിടുത്തത്തിൽ റിയൽ എസ്റ്റേറ്റ് വിപണിയിൽ മുതൽ മുടക്കിയിരുന്ന തന്റെ സമ്പാദ്യത്തിന്റെ സിംഹഭാഗവും അദ്ദേഹത്തിനു നഷ്ടമായി. തുടർന്നുള്ള മാസങ്ങളിലെ കഠിന സാമ്പത്തിക മാന്ദ്യത്തിൽ അദ്ദേഹത്തിന്റെ ബിസിനസ്സുകൾ ഒന്നൊന്നായി നഷ്ടത്തിലാകുവാനും തുടങ്ങി.
May 6, 2016

കർത്താവിന്റെ അനുകാരികൾ

തെസ്സലൊനീക്യയിലുള്ള വിശുദ്ധന്മാർക്ക് എഴുതുന്ന ആദ്യ ലേഖനം പൗലോസ് ആരംഭിക്കുന്നത് അവരുടെ നല്ല ഗുണങ്ങളെ ഹൃദയപൂർവ്വം അനുമോദിച്ചുകൊണ്ടാണ്. ക്രിസ്തു അപ്പോസ്തലന്മാർക്ക് മാതൃക ആയത് പോലെ, അപ്പോസ്തലന്മാർ തെസ്സലൊനീക്യസഭയ്ക്ക് മാതൃക ആയത് പോലെ, തെസ്സലൊനീക്യസഭ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു മാതൃക ആയി എന്നത് വളരെ സന്തോഷത്തോടെ പൌലോസ് ഓർക്കുന്നു. ഏത് വിധത്തിൽ ആണ് തെസ്സലൊനീക്യസഭ മാതൃക ആയത് എന്ന് മുൻവാക്യങ്ങളിൽ കൂടി നമുക്ക് മനസിലാക്കാം. അവരുടെ വിശ്വാസവും സ്നേഹവും വാക്കുകളിൽ ഒതുങ്ങാതെ, പ്രവർത്തികളിലും പ്രയത്നങ്ങളിലും പ്രതിഫലിച്ചിരുന്നത് മറ്റുള്ളവർക്ക് മുന്നിൽ ഒരു സാക്ഷ്യമായി എന്ന് രണ്ടാം വാക്യത്തിൽ പറയുന്നു. മുൻപ് ആയിരുന്ന വിഗ്രഹാരാധനയുടെ ചുറ്റുപാടിൽ നിന്നും വചനം കേട്ട് യേശുവിനെ പിൻപറ്റിയപ്പോൾ അവരുടെ വിശ്വാസജീവിതത്തിൽ ബഹുകഷ്ടം അനുഭവിക്കേണ്ടി വന്നിട്ടും ഒരിക്കൽ ലഭിച്ച പ്രത്യാശയുടെ ദൈവവചനത്തിൽ സ്ഥിരത ഉള്ളവരായി നിലനിന്നു എന്ന് മൂന്നും അഞ്ചും വാക്യങ്ങൾ പറയുന്നു.
April 23, 2016

ദൈവത്തിന്റെ സാക്ഷ്യം.

അഭിനന്ദനമോ പ്രശംസയോ ഇഷ്ടപ്പെടാത്തവർ ആരും ഉണ്ടാവില്ല. വീട്ടുകാരോ, നാട്ടുകാരോ, കൂട്ടുകാരോ നാം ചെയ്യുന്ന പ്രവർത്തി അംഗീകരിക്കയോ നമ്മുടെ ശൈലികളെപറ്റി പ്രതികരിക്കയോ ചെയ്യണമെന്നു നാം ആഗ്രഹിക്കുന്നു. ഹൃദയങ്ങളേയും അന്തരിന്ദ്രിയങ്ങളെയും അറിയുന്ന സർവ്വശക്തനായ ദൈവം തന്നെ ഇയോബിനെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നതാണീ വേദഭാഗം. നിഷ്കളങ്കൻ, നേരുള്ളവൻ, ദൈവഭക്തൻ, ദോഷം വിട്ടകലുന്നവൻ എന്നീ 4 ഗുണങ്ങൾ ഒന്നാം വാക്യത്തിലും എട്ടാം വാക്യത്തിലും ദൈവം എടുത്ത് പറയുന്നു. വളരെ അഭിമാനത്തോടെ ഉള്ള ഒരു വാചകമാണ് എട്ടാം വാക്യത്തിൽ നമുക്ക് വായിക്കുവാൻ കഴിയുന്നത്. സ്വന്തം മകൻ/മകൾ സമൂഹത്തിലോ വിദ്യാലയത്തിലോ നല്ല പ്രകടനം കാഴ്ച വെയ്ക്കുമ്പോൾ എങ്ങനെ ഒരു പിതാവിനോ മാതാവിനോ അഭിമാനം വരുന്നുവോ അത് പോലെ തന്നെ, ദൈവം തികഞ്ഞ അഭിമാനത്തോടെ സാത്താനോട് ഇയോബിനെ പുകഴ്ത്തി പറയുന്നു.
April 15, 2016

ഇവനിൽ കപടമില്ല!

ഫ്രാൻസിലെ ആർൾ പട്ടണത്തിലെ ഒരു ഗംഭീരമായ ഫ്ലാറ്റ് വളരെ തുഛമായ തുകയ്ക്ക് സ്വന്തമാക്കുവാൻ വേണ്ടിയാണ് ആന്ദ്രെ ഫ്രാങ്കോയ് റാഫ്രെ എന്ന വ്യക്തി തൊണ്ണൂറ് വയസ്സുകാരിയായ ജീൻ കാൽമെന്റ് എന്ന വൃദ്ധയുമായി 1965 ൽ ഒരു ആജീവനാന്ത കരാറിൽ ഒപ്പിട്ടത്. ആ സ്ത്രീയുടെ മരണം വരെ മാസം 2500 ഫ്രാങ്ക് നൽകുമെന്നും അവരുടെ മരണശേഷം ആ ഫ്ലാറ്റ് റാഫ്രേയ്ക്ക് സ്വന്തമാകും എന്നുമായിരുന്നു കരാർ. ആ തൊണ്ണൂറ് വയസ്സുകാരിയുടെ ആസന്നമായ മരണം കാത്തിരുന്ന റാഫ്രേയ്ക്ക് തെറ്റി. മുപ്പത് വർഷത്തിനു ശേഷം 1995 ൽ 77 വയസ്സുകാരനായ റാഫ്രേ ഈ ലോകത്തോട് യാത്ര പറയുമ്പോൾ ജീൻ കാൽമെന്റ് എന്ന ആ വൃദ്ധ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പേരിൽ ഗിന്നസ്സ് ബുക്കിൽ ഇടം നേടിയിരുന്നു. 30 വർഷം കൊണ്ട് 9,00,000 ഫ്രാങ്ക്, അതിന്റെ പകുതി മാത്രം വില വരുന്ന ആ കെട്ടിടത്തിന്റെ പേരിൽ ആ വൃദ്ധയ്ക്ക് നല്കിയിട്ടും ആ ഫ്ലാറ്റ് അദ്ദേഹത്തിനു സ്വന്തമായില്ല എന്ന് മാത്രമല്ല, ഫ്രഞ്ച് നിയമപ്രകാരം അദ്ദേഹത്തിന്റെ കുടുംബം ആ വൃദ്ധ മരിക്കുംവരെ കരാർ പ്രകാരം മാസം തോറും 2500 ഫ്രാങ്ക് തുടർന്നും നല്കി കൊണ്ടിരുന്നു!!
April 10, 2016

അന്യോന്യം പ്രബോധിപ്പിക്കുന്നവർ

ഒരു കൂട്ടം തവളകൾ കാട്ടിലൂടെ പോകുമ്പോൾ കൂട്ടത്തിലെ 2 തവളകൾ ഒരു കുഴിയിലേക്ക് വീണു. ആ രണ്ട് തവളകൾ രക്ഷപ്പെടാൻ ഉള്ള ശ്രമത്തിൽ തുടർച്ചയായി ചാടി കൊണ്ടിരിക്കുന്നത് കണ്ട കരയിലുള്ള തവളകൾ അത് പാഴ്ശ്രമമാണെന്നും അവ രക്ഷപ്പെടാൻ പോകുന്നില്ലെന്നും വിളിച്ച് പറഞ്ഞു കൊണ്ടേയിരുന്നു. ഈ നിരാശപ്പെടുത്തുന്ന വാക്കുകൾ കേട്ട് കുഴിയിൽ കിടന്ന ഒരു തവള രക്ഷപ്പെടാനുള്ള തന്റെ ശ്രമം ഉപേക്ഷിച്ചെങ്കിലും മറ്റെ തവള പൂർവ്വാധികം ശ്രമിച്ച് കൊണ്ടിരിക്കയും കുറെയധികം ശ്രമങ്ങൾക്ക് ഒടുവിൽ അത് വിജയിക്കയും ചെയ്തു. രക്ഷപ്പെടില്ല എന്ന് തങ്ങൾ വിളിച്ച് പറഞ്ഞു കൊണ്ടിരുന്നിട്ടും എന്ത് കൊണ്ടാണ് ശ്രമം ഉപേക്ഷിക്കാത്തത് എന്ന കരയിലുണ്ടായിരുന്ന തവളകളുടെ ചോദ്യത്തിനു രക്ഷപ്പെട്ട തവള മറുപടി പരഞ്ഞതിങ്ങനെയാണ്: "ഓ ചാടിയിട്ട് കാര്യമില്ലെന്നാണോ നിങ്ങൾ പറഞ്ഞത്? എന്റെ ചെവി നന്നായി കേൾക്കില്ല! എന്റെ ചാട്ടത്തെ നിങ്ങൾ പ്രോത്സാഹിപ്പിച്ച് കൊണ്ടിരിക്കയാണെന്ന് കരുതിയാണ് ഞാൻ വീണ്ടും വീണ്ടും ചാടിയത്"
April 4, 2016

കർത്താവിന്റെ അനുകാരികൾ

തെസ്സലൊനീക്യയിലുള്ള വിശുദ്ധന്മാർക്ക് എഴുതുന്ന ആദ്യ ലേഖനം പൗലോസ് ആരംഭിക്കുന്നത് അവരുടെ നല്ല ഗുണങ്ങളെ ഹൃദയപൂർവ്വം അനുമോദിച്ചുകൊണ്ടാണ്. ക്രിസ്തു അപ്പോസ്തലന്മാർക്ക് മാതൃക ആയത് പോലെ, അപ്പോസ്തലന്മാർ തെസ്സലൊനീക്യസഭയ്ക്ക് മാതൃക ആയത് പോലെ, തെസ്സലൊനീക്യസഭ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു മാതൃക ആയി എന്നത് വളരെ സന്തോഷത്തോടെ പൌലോസ് ഓർക്കുന്നു. ഏത് വിധത്തിൽ ആണ് തെസ്സലൊനീക്യസഭ മാതൃക ആയത് എന്ന് മുൻവാക്യങ്ങളിൽ കൂടി നമുക്ക് മനസിലാക്കാം. അവരുടെ വിശ്വാസവും സ്നേഹവും വാക്കുകളിൽ ഒതുങ്ങാതെ, പ്രവർത്തികളിലും പ്രയത്നങ്ങളിലും പ്രതിഫലിച്ചിരുന്നത് മറ്റുള്ളവർക്ക് മുന്നിൽ ഒരു സാക്ഷ്യമായി എന്ന് രണ്ടാം വാക്യത്തിൽ പറയുന്നു. മുൻപ് ആയിരുന്ന വിഗ്രഹാരാധനയുടെ ചുറ്റുപാടിൽ നിന്നും വചനം കേട്ട് യേശുവിനെ പിൻപറ്റിയപ്പോൾ അവരുടെ വിശ്വാസജീവിതത്തിൽ ബഹുകഷ്ടം അനുഭവിക്കേണ്ടി വന്നിട്ടും ഒരിക്കൽ ലഭിച്ച പ്രത്യാശയുടെ ദൈവവചനത്തിൽ സ്ഥിരത ഉള്ളവരായി നിലനിന്നു എന്ന് മൂന്നും അഞ്ചും വാക്യങ്ങൾ പറയുന്നു.
March 4, 2016

സദ്വർത്തമാനവാഹി

തന്റെ സുഹൃത്തിനു ഏതെങ്കിലും വിഷയങ്ങൾ തിരുത്തേണ്ടതുണ്ടെങ്കിൽ അവ ആ സുഹൃത്തിനോട് നേരിട്ട് പറഞ്ഞ് ബോധ്യപ്പെടുത്തുകയും അഭിനന്ദിക്കേണ്ട വിഷയങ്ങൾ ഉണ്ടെങ്കിൽ മറ്റുള്ളവരോട് ആ സുഹൃത്തിനെ കുറിച്ച് അഭിമാനത്തോടെ നല്ല വർത്തമാനം പറയുകയുമാണ് ഒരു നല്ല സുഹൃത്ത് ചെയ്യേണ്ടത്. ഇത് നേരെ തിരിച്ച് സംഭവിക്കുന്നതാണ് ഇന്ന് നമ്മുടെ ചുറ്റും കാണുന്ന മിക്ക ഭിന്നതകൾക്കും ശത്രുതകൾക്കും ഒരു പരിധി വരെ കാരണം. സഹോദരനെക്കുറിച്ച് മറ്റുള്ളവരോട് നല്ലത് പറയാൻ പലർക്കും മടിയാണ്. ചെറിയ വീഴ്ചകൾ ഉണ്ടെങ്കിൽ പോലും അവ പൊലിപ്പിച്ച് കാട്ടി മറ്റുള്ളവരോട് ചേർന്ന് വിമർശനങ്ങൾ അപഗ്രഥിക്കുകയാണ് പലർക്കും ഇഷ്ടം. എങ്കിലോ ആ ആളോട് നേരിട്ട് ഇടപെടുമ്പോൾ പുകഴ്ത്തിപ്പറഞ്ഞ് ഉറ്റ സുഹൃത്തായ് നടിക്കുവാൻ ഉൽസാഹം കാണിക്കയും ചെയ്യും.
February 19, 2016

നമ്മുടെ ഹായി പട്ടണങ്ങൾ

നമ്മുടെ ജീവിതത്തിൽ പലപ്പോഴും വലിയതും പ്രയാസമേറിയതുമായ വിഷയങ്ങളുടെ മുന്നിൽ ദൈവസന്നിധിയിൽ താണിരിക്കുവാനും പ്രാർത്ഥിക്കുവാനും നാം സമയം കണ്ടെത്താറുണ്ട്. എന്നാൽ ചെറിയതും നിസ്സാരമെന്നും നമുക്ക് തോന്നുന്ന വിഷയങ്ങളിൽ ദൈവ ശബ്ദം കേൾക്കുവാനോ ദൈവീക ഹിതം അറിയുവാനോ ദൈവത്തെ ആശ്രയിക്കുവാനോ നാം മറന്നു പോകാറില്ലേ? ദിവസവും എത്ര 'ഹായി പട്ടണങ്ങൾ' ആണ് നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നത് എന്നത് നമുക്ക് ശോധന ചെയ്യാം. ദൂരവ്യാപക പ്രഭാവങ്ങൾ ഉള്ള തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ഹൃദയ നുറുക്കത്തോടെ ദൈവത്തോട് അപേക്ഷിക്കുമെങ്കിലും സ്വയം ചെയ്യുവാൻ കഴിയും എന്ന് നമുക്ക് തോന്നുന്ന പല തീരുമാനങ്ങളും നാം ദൈവത്തെ കൂടാതെ എടുക്കാറില്ലേ? മിക്കപ്പോഴും അത്തരം പല വിഷയങ്ങളും നമ്മുടെ ജീവിതത്തിൽ തിരിച്ചടിയായി മാറുവാനും ഇടയാകാറുണ്ട്. പക്ഷെ അവിടേയും ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുവാൻ തയ്യാറാകാതെ, കുറ്റവും പരാതിയും ദൈവത്തിനായിരിക്കും നാം കൊടുക്കുന്നത് എന്നതും സത്യമാണ്.
February 1, 2016

പകലിനുള്ളവർ

വിദ്യാഭ്യാസം കഴിഞ്ഞ് ആദ്യമായി ലഭിച്ച ഉദ്യോഗത്തിന്റെ ആരംഭദിവസം! വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ആ പെണ്‍കുട്ടി ജോലിസ്ഥലത്തേക്ക് പോയത്. എന്നാൽ ആ ജോലി എന്ത് കാഠിന്യമേറിയതും മാനസിക സമ്മർദ്ദം നിറഞ്ഞതുമാണെന്ന് ആദ്യ ദിവസം തന്നെ അവൾ തിരിച്ചറിഞ്ഞു. ജോലിയുടെ വൈഷമ്യത്തെക്കാൾ ഉപരി അവളെ തളർത്തിയത് കൂടെ ജോലി ചെയ്യുന്നവരുടെ ദയ ഇല്ലാത്ത സംസാരങ്ങളും കുത്തിനോവിക്കുന്ന തമാശകളും അസൌമ്യമായ പെരുമാറ്റവുമായിരുന്നു. ഇനി ആ ജോലിക്ക് പോകില്ല എന്ന തീരുമാനത്തോടെ വീട്ടിലെത്തിയ അവൾ കണ്ണീരോട് കൂടി അവളുടെ അനുഭവം മാതാപിതാക്കളോട് പങ്ക് വെയ്ക്കുകയാണ്. പെട്ടെന്ന് സന്ദർഭോചിതമല്ലെന്ന് തോന്നുന്ന നിലയിൽ ആ പിതാവ് മകളോട് ചോദിച്ചു: "ആർക്കാണ് പ്രാകാശം ആവശ്യമുള്ളത്?"