Pr. Das P Vilakudy

Das P Vilakudy
Pr. Das P Vilakudy
പാസ്റ്റർ ദാസ്‌ പി വിളക്കുടി ഇപ്പോള്‍ ഷാര്‍ജയില്‍ ജോലിയോടുകൂടെ ദൈവ വേല ചെയ്യുന്നു . സ്വന്ത സ്ഥലം: വിളക്കുടി. ഭാര്യ: മേഴ്സി ദാസ്. രണ്ട് മക്കള്‍ ഉണ്ട് ഫെബി പി ദാസ്, ജോ പോൾ ദാസ്.
June 4, 2015

ഉറക്കെ വിളിക്ക

യെശയ്യാ പ്രവചനം ബൈബിളിലെ മറ്റൊരു ബൈബിള്‍ എന്നാണ് അറിയപ്പെടുന്നത് . ബൈബിളില്‍ 66 പുസ്തകങ്ങള്‍ ഉള്ളതുപോലെ യെശയ്യാ പ്രവചനത്തിലും 66 പുസ്തകങ്ങള്‍ ഉണ്ടെന്ന് നമുക്ക് അറിയാം . പഴയ നിയമപുസ്തകങ്ങള്‍ ദൈവീക ന്യായ വിധിയുടെ ദൂത് നല്‍കുമ്പോള്‍ പുതിയ നിയമ പുസ്തകങ്ങള്‍ ആശ്വാസത്തിന്റെ ദുത് നല്‍കുന്നു . അതുപോലെ തന്നെ യെശയ്യാ പ്രവചനത്തിലെ 39 അദ്ധ്യായങ്ങള്‍ ന്യായ വിധിയുടെ ദൂത് നല്‍കുമ്പോള്‍ 27 അദ്ധ്യായങ്ങള്‍ ആശ്വാസത്തിന്റെ സന്ദേശം നല്‍കുന്നു.
March 12, 2015

ദൈവത്തിന് കൊള്ളാകുന്നവന്‍

ഒരു വസ്തു കൊള്ളാകുന്നതായി നമ്മള്‍ മനസിലാക്കുന്നത്‌ അതിന്‍റെ ഗുണങ്ങള്‍ കൊണ്ടാണ്. ഒരുവന്‍ കൊള്ളാകുന്നവന്‍ ആണെന്ന് അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തില്‍ നിന്നും അറിയുവാന്‍ കഴിയും. അപ്പോസ്തലനായ പൌലോസ് റോമ കാരാഗൃഹത്തില്‍ തന്‍റെ ശിരച്ഛേദം കാത്ത് കഴിയുമ്പോള്‍ തന്‍റെ പ്രേക്ഷിത പ്രവര്‍ത്തനത്തിന്‍റെ നല്ല അനുഭവങ്ങളും തിക്താനുഭവങ്ങളും നന്നായി മനസിലാക്കിയത് കൊണ്ട് തനിക്ക് ശേഷം ദൈവ വേല ചെയ്യുവാന്‍ കൊള്ളാകുന്നവനായി തിമോത്തിയോസിനെ വ്യക്തിപരമായി പ്രബോധിപ്പിക്കുന്ന ലേഖനമാണ് തിമോത്തിയോസിനെഴുതിയ രണ്ടാം ലേഖനം.
February 19, 2015

നമ്മെ കാണുന്ന ദൈവം

ഒരു വ്യക്തിയുടെ മനസിന്റെ ചിന്തകളും വിചാര വികാരങ്ങളും മറ്റൊരാൾക്ക് അറിയുവാൻ കഴിയുകയില്ല. പ്രവർത്തികൾ കൊണ്ടോ,പെരുമാറ്റം കൊണ്ടോ, സംസാര രീതി വച്ചോ, ഇടപെടുന്നതു വച്ചോ കുറെയൊക്കെ സ്വഭാവം പിടികിട്ടുമെങ്കിലും മനസ്സിലുള്ളത് മറ്റൊരു വ്യക്തിക്ക് സാധ്യമല്ല. എന്നാൽ ഒരുവന്റെ മനസ്സിലിരിപ്പ് അറിയുവാൻ നമ്മെ ഉരുവാക്കിയ കർത്താവിന് മാത്രമേ കഴിയുകയുള്ളൂ. യേശു കർത്താവ്‌ തെരഞ്ഞെടുത്ത 12 ശിഷ്യന്മാരിൽ ഒരുവൻ കർത്താവിനെ ഒറ്റികൊടുക്കുമെന്ന് നന്നായി അറിയാമായിരുന്നു. ദൈവം നമ്മെയും നമ്മുടെ വഴികളെയും അറിയുന്നു.
February 5, 2015

നമ്മെ ഓർക്കുന്ന ദൈവം

നമ്മെ ഓർക്കേണം എന്ന് നാം ആഗ്രഹിക്കുന്ന പലരും നമ്മുടെ ആവശ്യഘട്ടങ്ങളില്‍ നമ്മെ ഓർക്കാറില്ല! നാം വളരെ ആത്മാർഥമായി സ്നേഹിക്കുന്ന പലരും, നാം ഇടപെടുന്ന സമസ്ത മേഖലകളിൽ ഉള്ളവര്‍, നമ്മെ കരുതും എന്ന് നാം പ്രതീക്ഷിക്കുന്നവർ തക്ക സമയങ്ങളിൽ നമ്മെ മറന്നു പോകാറുണ്ട്. ഏറ്റവും അടുത്ത സുഹൃത്തുക്കൾ അല്ലെങ്കിൽ നമ്മോട് ആത്മാർത്ഥത ഉള്ളവർ ആരെന്നു തിരിച്ചറിയുന്നത്‌ നാം രോഗകിടക്കയിലോ, മാനസീകമായി തകർന്ന് ഇരിക്കുമ്പോഴോ ആണ്. ഇത്തരം സന്ദർഭങ്ങളിൽ നമ്മെ ഓര്‍ക്കുകയും വന്നു കാണുകയും സ്വാന്തന വാക്കുകൾ പറഞ്ഞു ആശ്വസിപ്പിക്കുകയും ചെയ്യുന്നവർ ആണ് വാസ്തവമായി നമ്മോട് ആത്മാർത്ഥത ഉള്ളവർ.
January 14, 2015

താങ്കൾ ഭാഗ്യവാനോ?

മറ്റൊരാളെ പറ്റി നാം പലപ്പോഴും പറയാറുള്ള വാചകമാണ് "അദ്ദേഹം എന്തായാലും ഭാഗ്യവാൻ ആണ്" അല്ലെങ്കിൽ "അവർ ഭാഗ്യവതി ആണ്" എന്ന്! ലോകം ഒരു വ്യക്തിയെ ഭാഗ്യവാൻ ആണെന്ന് അളക്കുന്ന മാനദണ്ഡം അദ്ദേഹത്തിന്റെ വിദ്യാഭ്യാസം, ജോലി, വീട്, വാഹനം, കുടുംബം, മറ്റു സുഖസൌകര്യങ്ങൾ തുടങ്ങിയവ ആണ്. എന്നാൽ ഇതൊന്നും അല്ല ഒരുവൻ ഭാഗ്യവാൻ എന്ന് നിശ്ചയിക്കുന്നതു എന്ന് തിരുവെഴുത്തു പറയുന്നു. യഹോവയുടെ ന്യായ പ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്ക്കളങ്കർ ആയവർ അത്രേ ഭാഗ്യവാന്മാർ . അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂർണ ഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ അത്രേ ഭാഗ്യവാൻമാർ!