Pr. Binu Dominic

Binu Dominic
Pr. Binu Dominic
പാസ്റ്റർ ബിനു ഡോമിനിക്. കോട്ടയം പുതുപള്ളിയിൽ താമസിക്കുന്നു. കഴിഞ്ഞ ഇരുപതിൽ പരം വർഷങ്ങളായി കർതൃശുശ്രൂഷയിൽ ആയിരിക്കുന്നു. വിവാഹിതനാണു. ഭാര്യ മഞ്ജു, രണ്ട് മക്കൾ - അഭിഷേക്‌, അഭിഷിതാ.
July 12, 2016

ആ മർമ്മം

മർമ്മം എന്ന വാക്ക്‌ നാം പഴയനിയമത്തിൽ കാണുന്നില്ല. എന്നാൽ പഴയനിയമകാല പിതാക്കന്മാർക്ക്‌ മറഞ്ഞിരുന്ന ഒരു മർമ്മം നമുക്ക് വെളിപ്പെട്ടു എന്ന് പൌലോസ്‌ പറയുന്നു. പുതിയനിയമത്തിൽ ഇത്തരത്തിലുള്ള ധാരാളം വേദഭാഗങ്ങൾ കാണാൻ കഴിയും. പൂർവ്വ പിതാക്കന്മാർക്ക്‌ മറഞ്ഞിരുന്നതു, അവർ കാണുവാൻ ആഗ്രഹിച്ചത്‌, അവർ കേൾക്കുവാൻ കൊതിച്ചത്‌, കൃപയാൽ ദൈവം നമുക്ക്‌ നൽകി. അത്‌ കൃപയുടെ ഒരു പ്രദർശനമാണ്! 
July 9, 2016

വിലയേറിയ രണ്ട്‌ കാര്യങ്ങൾ

ഒരു ദൈവപതലിന്റെ ഏറ്റവും ശ്രേഷ്ഠമായ സൽഗുണം യേശുക്രിസ്തുവിൽ ഉള്ള വിശ്വാസമത്രേ. നമ്മുടെ വിശ്വാസം യേശുവിൽ അർപ്പിച്ച്‌ വേണം നാം ജീവിക്കുവാൻ. മറ്റ്‌ ഒന്നിലേക്കും നമ്മുടെ ആശ്രയം പോകരുതു. പുറത്തുള്ളവരെ സ്നേഹിക്കുവാൻ നിങ്ങൾക്ക്‌ കഴിയുന്നുണ്ടാവാം അത്‌ വിലയേറിയ കാര്യം തന്നെ. എന്നാൽ വിശ്വസിച്ചവരുടെ കൂട്ടമായ ദൈവസഭയുടെ എക്കാലത്തേയും ശ്രേഷ്ഠതയാണു ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു എന്നത്.
July 4, 2016

നിരപ്പു പ്രാപിച്ചു

വീണ്ടെടുക്കപ്പെട്ട നമ്മെ ദൈവം കാണുന്നതു നമ്മുടെ പ്രവൃത്തികളാൽ അല്ല, മറിച്ച് യേശുവിന്റെ രക്തത്തിലൂടെ അത്രെ! അങ്ങനെയെങ്കിൽ, ദൈവത്തിന്റെ ദൃഷ്ടിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരും ആണ്. അപ്പോൾ നമ്മെ നീതീകരിച്ച യേശുവിന്റെ രക്തത്തിന്റെ വില എത്ര ശ്രേഷ്ഠമാണ്! നാം മരണം വരെ യേശുവിനോട്‌ കടപ്പെട്ടിരിക്കുന്നു. അത് യഥാർത്ഥമായി മനസിലാക്കിയാണ് നമ്മുടെ ക്രിസ്തീയ ജീവിതം മുന്നോട്ട് പോകേണ്ടത്. ആകയാൽ യേശുവിലൂടെ ദൈവത്തോട് നിരപ്പിക്കപ്പെട്ട നാം ദൈവത്തിന്റെ ശത്രുക്കളല്ല, പ്രിയ മക്കളാണ് എന്ന് ഓർക്കുക.
June 21, 2016

ഫലം കായ്പ്പിൻ

ദൈവത്തിനു ഫലം കായ്ക്കുക എന്നതാണു നമ്മെ വിളിച്ചതിൽ നിന്നും ഈ ലോകത്തിൽ വച്ച്‌ ആഗ്രഹിക്കുന്ന ദൈവീക പദ്ധതി. വീണ്ടുംജനനം പ്രാപിച്ച നമുക്ക്‌ അതിനായി പൂർണ്ണമായ ഒരു സമർപ്പണം ആണ് വേണ്ടത്. പരിശുദ്ധാത്മാവിന്റെ പുതുക്കത്താൽ, അനുദിനം ദൈവകൃപയുടെ ആഴങ്ങൾ അനുഭവിക്കാൻ വിളിക്കപ്പെട്ടവരാണു നാം. ആയതിനാൽ തന്നെ ക്രിസ്തീയ ജീവിതം പാരമ്പര്യാധിഷ്ഠിതമല്ല. അബ്രഹാം തങ്ങളുടെ പിതാവ് എന്ന പാരമ്പര്യത്തിൽ അഹങ്കരിച്ചിരുന്ന യെഹൂദർക്ക് മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്ക്കാത്തിടത്തോളം അവർ വെറും കല്ലുകളിൽ നിന്നും ഒട്ടും വിശേഷത ഉള്ളവർ അല്ല എന്ന യോഹന്നാൻ സ്നാപകന്റെ സന്ദേശം ഞെട്ടിക്കുന്നതായിരുന്നു.
June 7, 2016

ദൈവത്തിന്റെ രാജ്യം

യേശു സ്ഥാപിക്കുവാൻ പോകുന്ന രാജ്യം ഭൌതീകമായിരിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു യഹൂദന്മാരും ശിഷ്യന്മാരും. ഒരു വിപ്ലവം ഉണ്ടാക്കി കൈസറെ വധിച്ച് ശിഷ്യന്മാരുമായി യിസ്രായേലിന്റെ രാജത്വം ഏറ്റെടുക്കുന്നത് സ്വപ്നം കണ്ടവർ യേശുവിന്റെ വിചാരണവേളയിൽ നിരാശരായി. തന്റെ രാജത്വത്തെ കുറിച്ച് യേശു പീലാത്തോസിനോട് ഇപ്രകാരം വ്യക്തമാക്കി:എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യഹൂദന്മാരുടെ കയ്യിൽ ഏല്പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു. എന്നാൽ എന്റെ രാജ്യം ഐഹികമല്ല - (യോഹന്നാൻ 18:36)
May 8, 2016

യഥാർത്ഥ അധികാരം

അത്ഭുത മന്ത്രിയായ യേശുവിനെ പോലും അത്ഭുതപ്പെടുത്തിയ ഒരു സംഭവമാണു ഇവിടെ നാം കാണുന്നതു. പട്ടാളത്തിൽ ഒരു ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരു മനുഷ്യൻ, അയാളുടെ വീട്ടിൽ ജോലി ചെയ്യുന്ന ഒരു ദാസൻ അസഹനീയമായ വേദനയാൽ രോഗബാധിതനായപ്പോൾ ആ രോഗാവസ്ഥ നിമിത്തം അയാളെ ഉപേക്ഷിച്ച്‌ കളയാനല്ല തീരുമാനിച്ചത്. മറിച്ച് തന്റെ എല്ലാ ഭാരമേറിയ വിഷയങ്ങളെക്കാൾ അധികം ആ പാവപ്പെട്ട മനുഷ്യന്റെ ജീവിതത്തിനു ഒരു വിടുതൽ ഉണ്ടാകുക എന്ന വിഷയം എറ്റെടുത്തു ദൈവമുൻപാകെ സമർപ്പിച്ച ആ യവനനായ മനുഷ്യൻ നമുക്കൊരു വെല്ലുവിളിയാണ്.
May 3, 2016

അവർ ചെയ്യേണ്ടതു നാം ചെയ്യുക

ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന, അല്ലെങ്കിൽ ലോകത്തിൽ ഏറ്റവും അധികം ആളുകളെ സ്വാധീനിച്ചിട്ടുള്ള വേദഭാഗമാണിത്. നാം പലപ്പോഴും മറ്റുള്ളവരെ പറ്റി പറയാറില്ലേ അവർക്ക് കരുതലില്ല, സത്യം പറയില്ല, ബഹുമാനിക്കില്ല, ചിരിക്കില്ല എന്നൊക്കെ? എന്നാൽ ഇതൊക്കെ നാം സ്വയം പാലിക്കാറുണ്ടോ? അൽപം കൂടി വ്യക്തമായി പറഞ്ഞാൽ നാം വലിയ പ്രതീക്ഷയോടെ നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നും കിട്ടുവാൻ ആഗ്രഹിക്കുന്നതു അവർക്ക്‌ ഒന്നു ചെയ്ത്‌ കൊടുക്കാനുള്ള താഴ്മയും, വിശാലമായ കാഴ്ചപ്പാടും ഉണ്ടായാൽ നമ്മുടെ സാഹചര്യങ്ങൾ ഒരുപാട്‌ മാറിപ്പോകില്ലേ? സ്വർഗ്ഗീയ ജ്ഞാനം പ്രാപിച്ചവർ ഇത്‌ പ്രാവർത്തികമാക്കുന്നു. യാക്കോബ് 3:17 ഇങ്ങനെ വായിക്കുന്നു: ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.
February 17, 2016

ഉറപ്പുള്ളൊരു അടിസ്ഥാനം

ജീവിതം പ്രതിസന്ധിയിലൂടെ പോയോ എന്നുള്ളതല്ല പ്രസക്ത വിഷയം, അനുഭവിച്ച പ്രതികൂലങ്ങൾക്കും ശേഷം സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ കഴിയുന്നുണ്ടോ എന്നതാണു കാര്യം. ഒരു ഭക്തന്റെ ജീവിതത്തിനു ഏറെ പ്രയോജനപ്പെടുന്ന ഒരു സ്വർഗ്ഗീയ അറിവാണിത്‌. എന്താണു നമ്മുടെ അടിസ്ഥാനം? നാം നാമാവശേഷമായി പോകാതെ നിലനിൽക്കാനുള്ള ഉറപ്പുള്ള അടിസ്ഥാനം എന്താണു?
December 4, 2015

വിവാഹം എന്ന അനുഗ്രഹം

വിവാഹം എന്ന് കേൾക്കുമ്പോൾ ഭയവും, അസ്വസ്ഥതയും പ്രകടിപ്പിക്കുന്ന ഒരു ആധുനിക യുഗത്തിലാണു നാം ജീവിക്കുന്നത്‌. മുൻപ്‌ വിവാഹിതരായവരുടെ ജീവിതത്തിലെ താളപിഴകൾ കണ്ടതാകാം ചിലപ്പോൾ ഇതിനു കാരണം. എന്നാൽ ദൈവം മനുഷ്യനായി സ്ഥാപിച്ച ഒന്നാണു വിവാഹം. അത്‌ നമുക്ക്‌ അനുഗ്രഹമായില്ലെങ്കിൽ ഒരു കാരണത്താലും ദൈവം അത്‌ ചെയ്യില്ലാരുന്നു. ആകയാൽ നാം കണ്ട പരാജയങ്ങൾ നമ്മുടെ ജീവിതത്തിൽ വരാതിരിക്കാൻ നമുക്ക്‌ സൂക്ഷിക്കാം.
July 16, 2015

നാം ഇടർച്ചയോ

വായനഭാഗം:- മത്തായി 18 : 6 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ആരെങ്കിലും ഇടർച്ച വരുത്തിയാലോ അവന്റെ കഴുത്തിൽ വലിയോരു തിരിക്കല്ലു കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തിൽ താഴ്ത്തിക്കളയുന്നതു അവന്നു നന്നു. 1 കൊരിന്ത്യർ […]