Pr. Biju Dominic

Biju Dominic
Pr. Biju Dominic
പാസ്റ്റർ ബിജു ഡൊമിനിക്ക് ഇപ്പോൾ തിരുവനന്തപുരത്ത്‌ ചർച്ച്‌ മിനിസ്റ്റ്രി ചെയ്യുന്നു. സ്വന്ത സ്ഥലം കോട്ടയം ഭാര്യ: അനു. മക്കൾ: അലൻ, അബിൻ
May 23, 2016

കുരുടന്മാർ

കാലഘട്ടത്തിന് അനുസൃതമായ മാറ്റങ്ങൾ ഉണ്ടാക്കുവാനെന്ന വ്യാജേന സർവശക്തനായ ദൈവം കല്പിച്ചിട്ടുള്ള അടിസ്ഥാനപ്രമാണങ്ങൾ മറന്ന് വിട്ടു വീഴ്ചകൾക്കും, ഒത്തു തീർപ്പിനും കൂട്ടു നില്ക്കുന്ന ക്രൈസ്തവരോടും, സമൂഹങ്ങളോടും, സഭകളോടും ഉയിർത്തെഴുന്നെറ്റ യേശുവിന് പറയുവാനുള്ളത് നീ 'കുരുടൻ ആകുന്നു ' എന്നത്രെ!! ഭൌതീകമായ ധനത്തിലും സ്ഥാനമാനങ്ങളിലും ഊറ്റം കൊള്ളുന്ന ഈ കുരുടന്മാർ കർത്താവിന്റെ ദൃഷ്ടിയിൽ നിർഭാഗ്യവാന്മാരും, അരിഷ്ടന്മാരും, നഗ്നരും ആണെന്ന് ലവൊദിക്കാ സഭയോടുള്ള ദൂതിലൂടെ കർത്താവ് നമ്മെ ചൂണ്ടി കാണിക്കുന്നു.
May 20, 2016

എന്റെ കഴിവുകൾക്കപ്പുറം

ഡി എൽ മൂഡി , സി എച്ച് സ്പർജൻ , ജോര്ജ് മുള്ളർ , ഹഡ്സണ്‍ ടെയ്ലർ... പത്തൊൻപതാം നൂറ്റാണ്ടിൽ ദൈവത്തിന്റെ കരങ്ങളിൽ ശക്തമായി ഉപയോഗിക്കപ്പെട്ടവരുടെ പട്ടിക നീളുകയാണ്.. അവരിൽ ഏറ്റവും കുറവ് വിദ്യാഭ്യാസവും വാക്ചാതുര്യവും ഉണ്ടായിരുന്ന വ്യക്തി ഡി എൽ മൂഡി തന്നെയായിരുന്നു! എന്നാൽ വിദ്യാവിഹീനനും, വളരെ സാധാരണക്കാരനുമായ ആ 'ചെരുപ്പ് കച്ചവടക്കാരനെ' ജന കോടികളുടെ സുവിശേഷീകരണത്തിനായി ദൈവം ഒരു ഉപകരണം ആക്കി മാറ്റി.
May 15, 2016

ദൈവത്താൽ ഉപയോഗിക്കപ്പെടുക

'എനിക്ക്‌ കഴിവില്ല വിദ്ധ്യാഭ്യാസമില്ല പണമില്ല ലോക പരിചയമില്ല വാക്ചാതുര്യമില്ല' എന്നൊക്കെ ഉള്ള ചിന്തകൾ നമ്മുടെ മനസ്സിൽ പലപ്പോഴും കടന്ന് വരാറുണ്ട്. ഇതൊക്കെ ഉണ്ടായിരുന്നു എങ്കിൽ കർത്താവിനു വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു എന്ന് കരുതി നിരാശപ്പെടുന്നവരും ചുരുക്കമല്ല. എന്നാൽ ദൈവവചനം ആകമാനമായി നാം പഠിക്കുമ്പോൾ ദൈവത്തിനു നമ്മെ ഉപയോഗിക്കാൻ നമ്മുടെ കഴിവുകളോ സാദ്ധ്യതകളോ ആവശ്യമില്ല എന്നു മനസിലാക്കുവാൻ കഴിയും.
May 11, 2016

ദൈവത്തെക്കാൾ മനുഷ്യരെ അനുസരിക്കുയോ

യേശുവിനെകുറിച്ച് പ്രസംഗിക്കരുത് എന്ന് യെഹൂദ മതാധികാരികളുടെ ശക്തമായ താക്കീതിന് പത്രോസിന്റെയും യോഹന്നാന്റെയും മറുചോദ്യമാണ് നമ്മുടെ ചിന്താവിഷയം. മനുഷ്യരെ അനുസരിക്കുന്നില്ലെങ്കിൽ മരണമാണ് മുന്നിലുള്ളതെന്ന ഭീഷണി മുഴങ്ങുമ്പോഴും ആ ഭീഷണിയെ അവഗണിച്ച്, തങ്ങളെ വിളിച്ച അത്യുന്നതനായ ദൈവത്തെ മാത്രമേ അനുസരിക്കൂ എന്ന് സ്വന്തം ജീവനെ പണയം വച്ചുകൊണ്ട് പ്രഖ്യാപിക്കുന്ന വെറും സാധാരണക്കാരായ പത്രോസിനെയും യോഹന്നാനെയും പോലെ അനേകരെ തിരുവചനത്തിൽ കാണുവാൻ കഴിയും. അങ്ങനെ ദൃഡ നിശ്ചയമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ദൈവം തന്റെ ദൗത്യത്തിനായി ഉപയോഗിച്ച് മഹത്വമുള്ള അസാധാരണാക്കാരായി തീർക്കുന്നതെന്ന് തിരുവചനത്തിലെ അസംഖ്യങ്ങളായ സംഭവങ്ങൾ തെളിയിക്കുന്നു.
June 1, 2015

ദൈവരാജ്യത്തിലേയ്ക്ക്…

യേശുവിലുള്ള വിശ്വാസത്താൽ പാപമോചനം ലഭിച്ച ഏവരും സാത്താന്റെ സാമ്രാജ്യത്തിൽ നിന്നും വിടുവിക്കപ്പെട്ടിരിക്കുന്നവരാണ്. നാം പരിപൂർണമായും കർത്താവായ യേശുവിന്റെ പുതിയ അധികാരത്തിനു കീഴിലായിരിക്കുന്നു. യേശുകർത്താവിലുള്ള പുതു ജീവിതത്തിൽ വിശ്വാസികളായ നാം വളരുമ്പോൾ, യേശുവുമായുള്ള ശരിയായ ബന്ധത്തിലൂടെ മാത്രമേ ഒരു വ്യക്തിക്ക് ദൈവരാജ്യ ജീവിതത്തിന്റെ ആനന്ദം അനുഭവിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് നാം കണ്ടെത്തുന്നു.
May 12, 2015

ആത്മീയ സമ്പന്നത

ആത്മീയ സമ്പന്നതയാണു ദൈവം നമ്മിൽ നിന്നും ആഗ്രഹിക്കുന്നത്‌. കള്ളന്മാർ തുരന്ന് മോഷ്ടിക്കുന്നതും ചിതലെടുത്ത് നശിക്കുന്നതുമായ ഈ ലോകത്തിലെ നിക്ഷേപങ്ങളല്ല മറിച്ച് നിത്യമായി നിൽക്കുന്ന സ്വർഗീയ നിക്ഷേപം ഉറപ്പിക്കുവാൻ നാം ശ്രദ്ധിക്കണം.
May 8, 2015

ദൈവ വിളി

സർവ്വശക്തനായ ദൈവം തന്റെ രാജ്യത്തിന്റെ കെട്ടുപണിയ്ക്കായ് കാലാകാലങ്ങളിൽ മനുഷ്യനെ വിളിക്കാറുണ്ട്. വിവിധ തലങ്ങളിൽ വ്യത്യസ്തങ്ങളായ ജോലികൾ ചെയ്യുവാൻ തന്റെ ദൂത ഗണങ്ങളോട് കൽപിക്കുകയോ മറ്റു സ്രേഷ്ഠ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാമെന്നിരിക്കെ എന്തിനാണ് അത്യുന്നതനായ ദൈവം മനുഷ്യനെ വിളിക്കുന്നത്‌. താൻ മെനഞ്ഞുണ്ടാക്കിയ മനുഷ്യനോടുള്ള ദൈവത്തിന്റെ ആഴമായ സ്നേഹമാണ് ഇന്നും മനുഷ്യ ഹൃദയത്തിന്റെ വാതിലിൽ മുട്ടിവിളിക്കുവാനുള്ള കാരണം!
April 30, 2015

ഉയിർത്തെഴുനേറ്റ ക്രിസ്തു

ഒരു ക്രിസ്ത്യാനിയുടെ പ്രത്യേകതയും പ്രഭാവവും പ്രത്യാശയും ഉയിർത്തെഴുനേറ്റ ക്രിസ്തുവാണ്. എന്തെന്നാൽ ലോകാരഭം മുതൽ ഇന്നു വരേയും രാജാക്കന്മാരും, നേതാക്കന്മാരും, ധീരന്മാരും, വീരന്മാരും മത സ്ഥാപകന്മാരും, മഹാന്മാരുമെല്ലാം മരണത്തിലൂടെ എന്നെന്നേയ്ക്കുമായ്‌ ലോകത്തോട്‌ യാത്ര പറഞ്ഞ്‌ ശരീരത്തിന്റെ പഴയ രൂപമോ, ഭാവമോ വീണ്ടും പ്രാപിക്കുവാൻ കഴിയാതെ മണ്ണിൽ അലിഞ്ഞുചേർന്ന് മണ്ണായി മാറുന്നു. പുനർ ജന്മത്തിൽ വിശ്വസിക്കുകയും പുനർജ്ജനനം നടക്കുന്നുവെന്ന് അവകാശപെടുകയും ചെയ്യുന്നവർ തങ്ങളുടെ പരേതർ വീണ്ടും ഈ ഭൂമിയിൽ ജനിച്ച്‌ വളരുന്നതിനായ്‌ കാത്തിരിക്കുന്നവരാണു. മാനവ ചരിത്രത്തിൽ കർത്താവായ യേശുവിനെ മാത്രം മരണത്തിനു മണ്ണോട്‌ ചേർക്കുവാൻ കഴിഞ്ഞില്ല. യേശുക്രിസ്തുവിനെ ക്രൂശിൽ തറച്ച്‌ കൊന്ന് അവന്റെ കല്ലറ മുദ്ര വച്ച്‌ റോമൻ പടയാളികളെ കാവൽ നിർത്തിയിട്ടും യേശു മൂന്നാം ദിവസം ഉയിർത്തെഴുനേറ്റു. പുനർജ്ജനനത്തെ കുറിച്ചുള്ള കഥകൾ പോലെ എവിടെയോ ഒരിടത്ത്‌ ശിശുവായി ജനിക്കുകയല്ല. പിന്നെയോ തന്നെ ക്രൂശിക്കുന്നതിനു മുൻപുള്ള അതേ ശാരീരിക അവസ്ഥയിൽ ശരീരത്തിനു യാതൊരു ജീർണ്ണതയുമില്ലാതെ യേശു ഉയിർത്തെഴുന്നേറ്റു.
April 20, 2015

ദൈവഹിതം ആരായാം

പുതിയ നിയമ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി സമർപ്പിക്കപ്പെട്ടവരെന്ന് തിരുവചനത്തിലൂടെ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുന്നു. നാം ദൈവസന്നിധിയില്‍ നമ്മുടെ ആവശ്യങ്ങളുമായി ചെല്ലുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ പ്രര്‍ത്ഥനകള്‍ക്ക്‌ നാം ഉദ്ദേശിച്ച ഉത്തരം ലഭിച്ചു എന്ന്‌ വരില്ലെങ്കിലും നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും വ്യര്‍ത്ഥമല്ല എന്ന്‌ കര്‍ത്താവ്‌ പഠിപ്പിച്ചിട്ടുണ്ട്‌ (മത്താ.6:6). തന്റെ ഹിതമനുസരിച്ച്‌ നാം പ്രാർത്ഥിക്കുന്ന ഏതു കാര്യത്തിനും ഉത്തരം അരുളാം എന്ന്‌ താന്‍ വാക്കു പറഞ്ഞിട്ടുണ്ട്‌ (1 യോഹ.5:14-15). ചിലപ്പോള്‍ തന്റെ ജ്ഞാനത്തില്‍ നമ്മുടെ നന്‍മക്കായി പ്രാര്‍ത്ഥനകള്‍ക്ക്‌ ഉത്തരം വൈകി ലഭിച്ചു എന്നും വരാവുന്നതാണ്‌. അത്തരം സന്ദര്‍ഭങ്ങളില്‍ നാം പ്രാര്‍ത്ഥനയില്‍ ജാഗരിച്ചുകൊണ്ടിരിക്കേണ്ടതാണ്‌ (മത്തായി.7:7; ലൂക്കോസ്.18:1-8). പ്രാര്‍ത്ഥന നമ്മുടെ ഇംഗിതങ്ങള്‍ സാധിക്കുന്നതിനുവേണ്ടി അല്ല, മറിച്ച്‌ ദൈവഹിതം നമ്മുടെ ജീവിതത്തിലും ഈ ഭൂമിയിലും നിറവേറേണ്ടതിനത്രേ ഉപയോഗിക്കേണ്ടത്‌. ദൈവത്തിന്റെ ജ്ഞാനം അപ്രമേയമാണല്ലോ.
April 17, 2015

നീ കണ്ട മാതിരിക്കൊത്തവണ്ണം

ജനം പിന്തുടരുന്നതിനായ് ദൈവത്തിനു എപ്പോഴും ഒരു ദൈവിക മാതൃകയുണ്ട്‌. ദൈവം മോശയ്ക്കുവേണ്ടി ഒരു മാതൃക ഉണ്ടാക്കി. അത് പഴയനിയമത്തിന് അടിസ്ഥാന മാതൃക ആയിരുന്നു. പുറപ്പാട് 12 ആം അദ്ധ്യായത്തിൽ മിസ്രയിമിനെ തിരസ്കരിക്കുന്നതിന്റെ ആരംഭമായ് ദൈവം മോശയ്ക് ചില നിർദ്ദേശങ്ങൾ നല്കി. ഇസ്രായേലിന്റെ വരും തലമുറയ്ക് അത് ഒരു മാതൃക ആയി തീർന്നു. പുറപ്പാട് 20 ആം അദ്ധ്യായത്തിൽ ദൈവം മോശയ്ക് 10 കല്പനകൾ നല്കി, അത് ഏവർക്കും ധാർമിക അടിസ്ഥാനത്തിന്റെ മാതൃകയായി തീർന്നു. പുറപ്പാട് 25 ആം അദ്ധ്യായത്തിൽ, ഇസ്രായേൽ പാളയത്തിന്റെ നടുവിൽ ഒരു സമാഗമന കൂടാരം പണിയുവാൻ ദൈവം മോശയ്ക് നിർദ്ദേശം നല്കി അത് സ്വർഗീയ കാര്യങ്ങളുടെ, ലോകത്തിൽ കർത്താവായ യേശു ക്രിസ്തുവിലൂടെ ദൈവം വിഭാവനം ചെയ്ത വീണ്ടെടുപ്പിന്റെ സാദൃശ്യവും നിഴലുമാണ്.