Arun Unni

Arun Unni
Arun Unni
ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.
June 14, 2017

നിസ്തുലമായ ദൈവവചനം

യഹോവയുടെ ന്യായപ്രമാണം പ്രാണന് തണുപ്പ് നല്‍കുന്നതാണ്. അത് മനുഷ്യ മനസ്സിനെ മാനസാന്തരത്തിലേക്ക് നയിക്കുന്നു. വ്യക്തി ജീവിതങ്ങളെ സന്തോഷിപ്പിക്കുന്ന ഈ ദൈവവചനങ്ങള്‍ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാനാണ് എന്ന് സങ്കീര്‍ത്തനക്കാരന്‍ 1-ആം അദ്ധ്യായം 2-ആം വാക്യത്തില്‍ പറയുന്നു. 119-ആം സങ്കീര്‍ത്തനം 1-ആം വാക്യത്തില്‍ ഈ ദൈവവചനങ്ങള്‍ അനുസരിച്ച് നടപ്പില്‍ നിഷ്ക്കളങ്കരായവര്‍ ഭാഗ്യവാന്‍‌മാര്‍ എന്ന് പറയുന്നു. അപ്പോള്‍ ഈ ന്യായപ്രമാണങ്ങള്‍ ജീവിത ശൈലി ആക്കി കഴിഞ്ഞാല്‍ അതിലും വലിയ ഭാഗ്യപദവി ഇല്ലെന്ന് തന്നെ പറയുവാന്‍ സാധിക്കും.
June 7, 2017

വീണ്ടെടുപ്പുകാരന്‍

വായനാഭാഗം:- രൂത്ത് 2:19-23 19 അമ്മാവിയമ്മ അവളോടു: നീ ഇന്നു എവിടെയായിരുന്നു പെറുക്കിയതു? എവിടെയായിരുന്നു വേല ചെയ്തതു? നിന്നോടു ആദരവു കാണിച്ചവൻ ആനുഗ്രഹിക്കപ്പെട്ടവൻ എന്നു പറഞ്ഞു. താൻ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തതു എന്നു […]
August 12, 2016

സഹിഷ്ണുത എന്ന ഭാഗ്യപദവി

മനുഷ്യ സമൂഹത്തിന്, പ്രത്യേകിച്ച് ഈ തിരക്കേറിയ ജീവിത സാഹചര്യത്തില്‍ ഒട്ടും കേള്‍ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരു വാക്കാണ്‌ 'ക്ഷമ' എന്നുള്ളത്. ഇന്ന് ആര്‍ക്കും, ഒന്നിനും ക്ഷമയില്ല. മറ്റുള്ളവന്‍റെ വാക്കുകള്‍ക്ക് കാതോര്‍ക്കുവാന്‍ പോലും ക്ഷമയില്ല. ഇന്നത്തെ തലമുറ നേട്ടങ്ങള്‍ കൈ എത്തി പിടിക്കുവാനുള്ള നെട്ടോട്ടത്തിലാണ്. അതിനിടയ്ക്ക് ഒന്ന് ക്ഷമയോടെ നില്‍ക്കുവാന്‍ അവന് സമയമില്ല.
August 5, 2016

നാളയെ നിനച്ച് നടുങ്ങേണ്ട

നാം ദൈവഹിതപ്രകാരം മുന്നേറുകയാണെങ്കില്‍ നാളെയെപ്പറ്റി നമുക്ക് നല്ല ഉറപ്പുണ്ടായിരിക്കും. കാരണം, ദൈവമാണ് നമ്മെ നയിക്കുന്നത് എന്ന് നമുക്കറിയാം. ആ ദൈവം അറിയാതെ നമ്മുടെ ജീവിതത്തില്‍ ഒന്നും ഭവിക്കുകയില്ല. ലൂക്കോസിന്‍റെ സുവിശേഷം 12-ആം അദ്ധ്യായം 16-മുതലുള്ള വാക്യങ്ങളില്‍ തന്‍റെ കളപ്പുരകള്‍ പൊളിച്ച് പുതിയവ പണിത്, വിളവും വസ്തുവകകളും സൂക്ഷിച്ച് വെയ്ക്കുവാന്‍ ഒരുങ്ങുന്ന ഒരു ധനവാനെ കാണുവാന്‍ സാധിക്കും. എന്നാല്‍ 20-ആം വാക്യത്തില്‍ അവന്‍റെ ജീവന് വിലയിടുന്ന ഒരു ദൈവത്തെ കാണുവാന്‍ കഴിയും. അതുകൊണ്ട് തന്നെ തനിക്കു തന്നെ സാമ്പത്തിക നന്മ വരുത്താതെ, ദൈവവിഷയത്തില്‍ സമ്പന്നത വരുത്തുവാന്‍ നാം ശ്രദ്ധിക്കണം.
July 28, 2016

ചെറിയ അവയവം എങ്കിലും…

വായനാഭാഗം:- യാക്കോബ് 3:1-8 1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളിൽ അനേകർ ഉപദേഷ്ടാക്കന്മാർ ആകരുതു. 2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ […]
July 24, 2016

താങ്ങും കരങ്ങള്‍

നാം ആയിരിക്കുന്ന ചുറ്റുപാടില്‍ ഒരു യുദ്ധക്കളത്തില്‍ തന്നെയാണ്. ശത്രുവായ ദുഷ്ട പിശാച് നമ്മെ വിഴുങ്ങുവനായി ഒരു അവസരത്തിനായി കാത്തിരിക്കുന്നു. ഈ പോര്‍ക്കളത്തില്‍ പോരാടുവനായി നാം ഒരു കരുത്തുറ്റ പടയാളിയുടെ ശിരസ്ത്രവും പരിചയും ധരിക്കണം. വിശുദ്ധ പൗലോസ്‌ എഫെസ്യര്‍ക്ക് എഴുതിയ ലേഖനത്തില്‍ ആറാം അദ്ധ്യായം 14 മുതല്‍ 17 വരെയുള്ള വാക്യങ്ങളില്‍ പറയുന്ന പോലെ ദൈവത്തിന്‍റെ സര്‍വായുധവര്‍ഗ്ഗം നാം എടുക്കണം. അരയില്‍ സത്യം കെട്ടുകയും, നീതി എന്ന കവചം ധരിക്കുകയും ചെയ്യണം. സമാധാന സുവിശേഷതിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കുകയും, വിശ്വാസം എന്ന പരിച എടുക്കുകയും വേണം. രക്ഷ എന്ന ശിരസ്ത്രവും, ദൈവ വചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്ളണം.