Anson Maramon

Anson Maramon
Anson Maramon
Prophet Anson Maramon: ശുശ്രൂഷയും പഠനവും ജോലിയും സംബന്ധിച്ചു കുടുംബമായി അബുദ്ധാബിയിൽ താമസിക്കുന്നു. ഭാര്യ: ആഷ മക്കൾ: ആലിസ് , ആൽവിൻ
June 15, 2016

യജമാനന്റെ ഉപയോഗത്തിനു കൊള്ളാവുന്ന പാത്രങ്ങളാകുക

നാം, ദൈവത്തിനു ഉപയോഗമുള്ള പാത്രങ്ങളാകുവാൻ നമ്മെത്തന്നെ തയ്യാരാക്കുമ്പോഴാണു, അവൻ നമ്മെ ഉപയോഗിക്കുവാനായി തിരഞ്ഞടുക്കുന്നതു. ദൈവം തന്റെ ഉപയോഗത്തിനായി നമ്മെ വിളിക്കുമ്പോൾ മാത്രമേ, താൻ നമ്മെ എത്രമാത്രം സ്നേഹിക്കു ന്നുവെന്ന് നമുക്ക് മനസ്സിലാകുകയുള്ളു. നാം, എത്ര കഴിവില്ലാതവരോ പഠിപ്പില്ലാത്തവരോ സൌന്ദര്യം ഇല്ലാത്തവരോ ആയിക്കൊള്ളട്ടെ, ദൈവത്തിന് അതൊന്നും വിഷയമല്ല, നമ്മുടേ ഉള്ള് എത്ര വെടിപ്പുള്ളതാണ് എന്ന് മാത്രമാണ് അവിടുന്നു നോക്കുന്നതു.
April 20, 2016

ക്രിസ്തുശിഷ്യന്മാരെ വാർത്തെടുക്കുന്ന ദൈവവേല.

ഈയിടെ പരിചയപ്പെട്ട ഒരു സെമിനാരി അദ്ധ്യാപകൻ തന്റെ വിദ്യാർദ്ധികളെ ഇപ്രകാരം പഠിപ്പിക്കുന്നതു കേൾക്കുവാൻ ഇടയായി. "ഞാൻ ഈ ദേശത്ത്  ഒരു  സഭാ പാസ്ടർ ആയിരുന്നുവെങ്കിൽ, ഒരു വർഷത്തിനുള്ളിൽ എന്റെ സഭയിലെ ഓരോ വിശ്വാസിയും ഒരു ക്രിസ്തു ശിഷ്യനായി വളർത്തപ്പെട്ട്, നല്ല സുവിശേഷ കരായിത്തീർന്ന്, ഓരോരുത്തരും മറ്റുള്ളവരെ ക്രിസ്തുവിന്റെ ശിഷ്യത്വത്തിലേക്കു പരിശീലിപ്പിക്കുന്ന പരിശീലകർ ആയിത്തീർത്തേനെ". ഞാൻ വ്യക്തിപരമായി അന്വേഷിച്ചപ്പോൾ, അദ്ദേഹം പറഞ്ഞത്  വളരെ സത്യമാണെന്നു ബോധ്യപ്പെട്ടു. വടക്കേ ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിൽ കടന്നു ചെന്ന് പ്രവർത്തിച്ച്, അവിടെ സഭ സ്ഥാപിച്ച്, അവിടെത്തന്നെ രക്ഷിക്കപ്പെട്ട വിശ്വാസികളെ പരിശീലിപ്പിച്ച്, സഭ അവരെ ഏല്പിച്ചിട്ട്, അടുത്ത ഗ്രാമത്തിലേക്ക് കടന്നു പോകുന്ന ഒരു ദൈവദാസനാണു അദ്ദേഹം എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.
April 9, 2016

ദൈവത്തിന്റെ മക്കൾ

നാം എല്ലാവരും നമ്മെ സ്വയം പരിചയപ്പെടുത്തുന്നതും നാം വിളിക്കപ്പെടുവാൻ ആഗ്രഹിക്കുന്നതുമായ നമ്മുടെ വിളിപ്പേരാണ്  "ദൈവമകൻ"  "ദൈവ മകൾ" എന്നിങ്ങനെ. ഈ ഒരു കാര്യത്തിൽ മാത്രം വചനം എന്ത് പറയുന്നുവെന്ന് അറിയുവാനോ അംഗീകരിക്കുവാനോ നാം മിനക്കെടാറില്ല; കാരണം, നമ്മുടേ വിചാരം, ക്രിസ്തീയ മതത്തിൽ ഉള്ളവരെല്ലാം 'ദൈവമക്കൾ ആകുന്നു' എന്നതാണ്. നാം അങ്ങിനെയാണ് ചെറുപ്പം മുതല്ക്കേ കേട്ടിരിക്കുന്നതും അറിഞ്ഞിരിക്കുന്നതും. പക്ഷെ, അതുകൊണ്ട്, വചനപ്രകാരമുള്ള വ്യാഖ്യാനം അസ്ഥാനത്താകുന്നില്ല. കാരണം, വചനപ്രകാരമുള്ള വാഗ്ദത്തങ്ങളും അവകാശങ്ങളും വചനപ്രകാരം 'ദൈവ മക്കൾ' എന്ന് പേർ കൊണ്ടവർക്കു മാത്രമുള്ളതാണ്.
March 31, 2016

ചുമടും ഭാരവും

'ഭാരം വഹിക്കുക' എന്ന പ്രയോഗം മനുഷ്യരെ സംബന്ധിച്ചു മൂന്നു തലത്തിലാണ് അർത്ഥവത്താകുന്നതു. ഒന്നാമത്തേത്, ഭൗതീകമായ ഭാരങ്ങളാണ്. ദൈനംദിന ജിവിതത്തിൽ അഹോവൃത്തി കഴിക്കുവാൻ നാം പെടുന്ന പാടുകളെ, ഭാരമായാണു നാം കരുതുന്നത്. ചുമടെടുക്കുന്നവനു ചുമടു ഭാരം, വീട്ടമ്മയ്കു വീട്ടുജോലി ഭാരം, കുട്ടികൾക്ക് പഠിക്കുന്നതു ഭാരം, അധ്യാപകർക്ക് പഠിപ്പിക്കുന്നതു ഭാരം, ജോലിക്കാർക്ക് ജോലിഭാരം, കച്ചവടക്കാർക്ക് കടഭാരം, പാവങ്ങൾക്കു ജീവിതഭാരം ഇങ്ങനെ പോകുന്നു ഭാരത്തിന്റെ കണക്കുകൾ. ബാല്യവും കൗമാരവും യൌവനവും കടന്ന്, ഔദ്യോഗിക ജീവിതത്തിലേക്കും കുടുംബജീവിതത്തിലേക്കും പ്രവേശിച്ചു കഴിയുമ്പോൾ മുതൽ, നാം ഓരോരോ ചുമടുകൾ ചുമക്കുവാൻ ആരംഭിക്കുന്നു. കാലക്രമേണ, ചുമടുകളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം നമ്മുക്ക് ചുമക്കേണ്ട ഭാരവും വർധിക്കുന്നു. ക്രമേണ, ക്ഷീണം നമ്മെ അലട്ടുവാൻ തുടങ്ങുന്നു. ഇത്, ശാരീരിക ക്ഷീണത്തിനും രോഗങ്ങൾക്കും വഴി തുറക്കുന്നു. ഈ ശാരീരിക ക്ഷീണം കാലക്രെമേണ മാനസ്സീക ക്ഷീണമായി പരിണമിക്കുകയും, അത് സാവധാനം ആത്മീയ മണ്ഠലങ്ങളെ കടന്നക്രമിച്ചു നൈരാശ്യവും ദേഷ്യവും ദുഖവും ജിവിതത്തിൽ ചെലുത്തുമ്പോഴാണു, എല്ലാം കൈവിട്ടുപോയി എന്ന ചിന്തയുണ്ടാകുന്നതു.
March 25, 2016

സ്വർഗീയ കോടതിയിലെ പ്രാർഥന

ടെക്സാസിൽ താമസിക്കുന്ന റോബർട്ട് ഹെണ്ടെർസൺ എന്ന ദൈവദാസനു ലഭിച്ച ഒരു വെളിപ്പാട് എന്നെ കഴിഞ്ഞ ദിവസങ്ങളിൽ വളരെ ഏറെ ചിന്തിപ്പിച്ച ഒരു വിഷയമാണ്. അദ്ദേഹത്തിന്റെ മകന്റെ വിവാഹ ജിവിതത്തിൽ ഭവിച്ച പാളിച്ചകൾ കാരണം മകനിലുളവായ നൈരാശ്യം ദൈവസന്നിധിയിൽ പ്രാർത്ഥനാ വിഷയമായി വച്ചു രണ്ടു വർഷത്തോളം നടത്തിയ "പോരാട്ട" പ്രാർത്ഥനകൾ ഫലം കാണാതിരുന്ന അവസ്ഥയിൽ ദൈവാല്മാവ് ഇടപെട്ട് പ്രാർത്ഥനയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ദൈവദാസനെ പഠിപ്പിക്കുകയും, അതിനനുസൃതമായി തന്റെ പ്രാർത്ഥനാരീതിയിൽ വരുത്തിയ മാറ്റം, ഇന്ന് തന്റെ മകൻ സൗഖ്യമാക്കപ്പെട്ട് ഒരു വലിയ സഭയുടെ ഇടയനായി സേവനം അനുഷ്ഠിക്കുവാൻ കാരണമായി.
March 14, 2016

രോഗശാന്തിയും ദൈവവേലയും

ഞാൻ രക്ഷിക്കപ്പെടുന്നതിനു മുന്പ്, എന്റെ ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയ, രക്ഷിക്കപ്പെട്ടു ഉപവാസവും പ്രാർഥനയുമായി കഴിഞ്ഞ ഒരു യുവസഹോദരനെ, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന തന്റെ കാഴ്ചശക്തി വീണ്ടു കിട്ടുവാനായി ഉറച്ച വിശ്വാസത്തോടെ, തിരുവല്ലയിൽ നടന്നു കൊണ്ടിരുന്ന ബ്ലെസ് തിരുവല്ല എന്ന യോഗത്തിലേക്ക് പറഞ്ഞയച്ചു. ലോകപ്രശസ്തനായ ഒരു രോഗശാന്തീ വരപ്രാപ്തന്റെ മീറ്റിങ്ങിലേക്കാണു പറഞ്ഞയച്ചത്. അവിടെ കേട്ട രോഗശാന്തിയുടെ സാക്ഷ്യങ്ങളും അഹ്വാനവുമെല്ലാം, ഈ യുവസഹോദരന്റെ വിശ്വാസം പതിന്മടങ്ങു വർദ്ധിപ്പിച്ചു. ഈ ദൈവദാസൻ തന്റെമേൽ കൈവച്ചു പ്രാർത്ഥിച്ചാൽ തനിക്കു കാഴ്ച ലഭിക്കും എന്ന ഉറച്ച വിശ്വാസത്തോടെ, യോഗശേഷം, നേരിട്ടു ഈ ദൈവദാസനെ ഒരു ചെന്ന് കണ്ടു, വളരെ അപേക്ഷിച്ചു. പക്ഷെ, അദ്ദേഹം വളരെ ഒഴിവുകഴിവുകൾ പറഞ്ഞു, ഒരു വാക്കുപോലും പ്രാർത്ഥികാതെ ഈ യുവസഹോദരനെ പറഞ്ഞയച്ചു.
March 7, 2016

വെളിപ്പാടും ദർശനവും

നമുക്ക് ഒരു കാര്യത്തിൽ ഉറപ്പ് ഉണ്ടായിരിക്കണം. ദൈവകൃപയിൽ ആശ്രയിച്ചു, പരിശുദ്ധാത്മാവിന്റെ പ്രവര്ത്തനത്തിനായി നമ്മെത്തന്നെ പൂർണമായി ഏല്പിച്ചു കൊടുക്കുന്നു എങ്കിൽ, വെളിപ്പാടുകളിലൂടെ ഇന്നും നമ്മോടു സഹവർത്തിക്കുവാൻ ദൈവം ഒരുക്കമാണ്. ഇതിനായി നമുക്ക് ദൈവ വചനത്തിൽ അടിയുറച്ചിരിക്കയും ദൈവീക വെളിപ്പെടുത്തലുകൾക്കായി നമ്മെ തയ്യാറാക്കുകയും ചെയ്യാം.
February 28, 2016

ബുദ്ധിയും നിഷ്ങ്കളങ്കതയും

പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കുവാൻ പ്രബോധിപ്പിക്കുമ്പോൾ, ഇന്ന രീതിയിൽ നിങ്ങൾ പ്രവർത്തിക്കണം എന്നുള്ള നിശിതമായ ഒരു പ്രവത്തന ശൈലിയല്ല കർത്താവ് അവരെ പഠിപ്പിച്ചത്. മറിച്ച്, സാഹചര്യങ്ങളെക്കുറിച്ചും വന്നു പറ്റാവുന്ന അപകടങ്ങളെക്കുറിച്ചും ബോധ്യമുള്ളവരും, ജീവനു ഭീഷണിയുണ്ടാകുകയോ ദൈവനാമം ദുഷിക്കപ്പെട്ടേക്കാവുന്ന സാഹചര്യമുണ്ടാവുകയൊ ചെയ്‌താൽ, രക്ഷക്കായി ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ ദൈവകൃപയ്ക് അനുയോജ്യമായ വിധത്തിൽ ആ സാഹചര്യം എങ്ങിനെ കൈകാര്യം ചെയ്യേണം എന്നുമുള്ള ഒരു ആശയമാണ് കർത്താവ് ഇതിലൂടെ പഠിപ്പിക്കുന്നതു. അതേപോലെ തന്നെ എന്ത് തീരുമാനം എടുക്കുന്നുവോ അതുനിമിത്തം നാം കളങ്കിതമാകാതെ സുക്ഷിക്കേണ്ടത്തിന്റെ പ്രാധാന്യവും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരായിരിക്കേണം എന്നുള്ള ഉപദേശത്തിൽ അടങ്ങിയിരിക്കുന്നു.
February 20, 2016

ദൈവവേല

ദരിദ്രരോട് സുവിശേഷം അറിയിക്കുക, ബന്ദിതരോട് മോചനവും കുരുടരോട് കാഴ്ചയും പ്രസംഗിക്കുക, പീഢിതരെ വിടുവിച്ചയക്കുക, കർത്താവിന്റെ പ്രസാദവര്ഷം പ്രസംഗിക്കുക. ഇവയാണ് , ദൈവം ആഗ്രഹിക്കുന്ന പ്രവർത്തികൾ.