Aasish Purackal

Aasish Purackal
Aasish Purackal
ബ്രദർ ആശിഷ് പുരയ്ക്കൽ - സ്വദേശം തിരുവല്ലയിൽ മേപ്രാൽ. മാനേജ്മെന്റിലും ക്രിസ്റ്റ്യൻ സ്റ്റഡീസിലും ബിരുദാനന്തര ബിരുദത്തിനു ശേഷം ഇപ്പോൾ തിരുവനനതപുരത്ത് ജോലി ചെയ്യുന്നു. പാസ്റ്റർ ചെറിയാൻ ഉമ്മന്റെയും സിസ്റ്റർ ലില്ലി ചെറിയാന്റെയും മകനാണ്.
May 31, 2016

ആശ്വാസമായ ക്രിസ്തു

വേദപുസ്തകത്തിലെ പഴയ പുതിയ നിയമ പുസ്തകങ്ങൾക്ക് ഇടയിൽ ഏകദേശം 400 വർഷത്തെ ഒരു നിശബ്ദ കാലം ഉണ്ടായിരുന്നു. ദൈവജനത്തോട് ദൈവം സംസാരിക്കാതെ ഇരുന്ന ഒരു സമയം. പുതിയനിയമ പുസ്തകങ്ങളിലെ സംഭവ വികാസങ്ങൾ തുടങ്ങുന്ന സമയം ദൈവത്തിന്റ്റെ സ്വന്ത ജനം റോമൻ ഭരണത്തിൻ കീഴിൽ ആണ്. പ്രസ്തുത അവസ്ഥയിൽ യെഹൂദജനം അക്ഷമയോടെ തങ്ങൾക്ക് വാഗ്ദത്തം ലഭിച്ച മശിഹയ്ക്ക് വേണ്ടി കാത്തിരികുകയായിരുനു. സമാധാനം ഇല്ലാതെ, ദൈവം അവർക്ക് സ്വന്തമായി നൽകിയ ഭൂമിയിൽ, വിദേശ ഭരണത്തിൻ കീഴിൽ, അവർക്ക് നികുതി അടച്ചു ജീവിക്കുന്ന ഒരു അവസ്ഥ. ജീവിതത്തിൽ ഒരു ആശ്വാസവുമില്ലാത്ത കാലം.
July 30, 2015

ഇത് എങ്ങനെ സംഭവിക്കും!

ജീവിതത്തിലെ സാഹചര്യവും ദൈവത്തിന്റെ വാഗ്‌ദാനവും തമ്മിൽ ഉള്ള പൊരുത്തക്കേടുകൾക്കിടയിൽ അറിയാതെ ആവർത്തിച്ച് ചോദിച്ചു പോകുന്ന ഒരു ചോദ്യം ആണ്, ഇതു എങ്ങനെ സംഭവിക്കും? ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ ഓർമയിൽ ഉണ്ടെങ്കിലും പലപ്പോഴും ഈശാനമൂലൻ ആഞ്ഞ് അടിക്കുമ്പോൾ ഉലഞ്ഞ് പോകുന്ന സമയത്ത് നാം സ്വയം ചോദിച്ചു പോകുന്നു ദൈവമേ ഇതു വല്ലതും നടക്കുമോ?
July 6, 2015

എളിമപ്പെടാം

ലൂസിഫർ എന്ന ദൈവദൂതനെ സാത്താൻ ആക്കിയത് അവനിൽ വന്ന നിഗളം ആയിരുന്നു. "നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ." എന്ന് ശലോമോൻ സദൃശവാക്യം 18:12 ൽ പറയുന്നു. ആകയാൽ നമുക്ക് ദൈവത്തോട് അടുക്കാം. നിഗളം ഒരു രീതിയിലും നമ്മെ ഭരിക്കാതെ, ദൈവസ്നേഹത്തിലും താഴ്മയിലും ആകുവാൻ ദൈവം നമ്മെ സഹായിക്കുവാനായി നമുക്ക് പ്രാർത്ഥിക്കാം."കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും." (യാക്കോബ് 4:12)
June 15, 2015

വിടുവിക്കുന്ന ദൈവം

നാം ദൈവസന്നിധിയിൽ കഴിക്കുന്ന ഒരു പ്രാർത്ഥനകളും വൃഥാവല്ല. പ്രവർത്തിക്കുന്ന ദൈവം ഇന്നും ജീവിക്കുന്നു. ആകയാൽ മടുത്തു പോകാതെ പ്രാർത്ഥിക്കാം. വിശ്വാസത്തോടെ പ്രാർത്ഥിക്കാം. നമ്മുടെ വിഷയങ്ങളെ വിശ്വാസത്തോടെ ദൈവസനിധിയിൽ കൊണ്ട് വരാം. നമ്മുടെ പ്രശ്നം എത്ര വലിയതാണെങ്കിലും അതിലും വലിയ ഒരു ദൈവത്തെ ആണ് നാം സേവിക്കുന്നത് എന്ന് ഓർക്കുക.
April 18, 2015

വിജയിയുടെ അനുയായിക്കൾ

മറ്റ് എല്ലാ സൃഷ്ടികളിലും അധികം ദൈവം മനുഷനെ സ്നേഹിച്ച്, ഏദൻ എന്ന മനോഹര ഉദ്യാനമുണ്ടാക്കി തന്റ്റെ കൈപണിയായ മനുഷനെ അവിടെ നിയമിച്ചു. ദിവസവും വൈകുന്നേരങ്ങളിൽ മനുഷനെ സന്ദർശിച്ച് കൂട്ടായ്മയിൽ ഒരു മനോഹര ബന്ധം വളർന്ന് വന്നു കൊണ്ടിരിക്കുമ്പോൾ, ആദ്യ മനുഷനായ ആദമിനെ പിശാച് പരീക്ഷിച്ച് പാപത്തിൽ പരാജയപ്പെടുത്തി. ദൈവത്തോട് അനുസരണക്കേട് ചെയ്ത മനുഷനെ ദൈവം ഏദനിൽ നിന്ന് പുറത്താക്കി. ദൈവം മനുഷനെ സ്നേഹികുന്നു. പക്ഷെ അവൻ പാപത്തെ വെറുക്കുന്നു.
March 24, 2015

പ്രകാശമായി തീരാം.

"തനിക്ക് നഷ്ടപ്പെടുവാൻ സാധിക്കാത്തത് ലഭിക്കേണ്ടതിനു വേണ്ടി തനിക്ക് സൂക്ഷിക്കുവാൻ കഴിയാത്തത് നൽകുവാൻ തീരുമാനിക്കുന്നവൻ വിഡ്ഡിയല്ല!" ഇക്വാഡോറിലെ നരഭോജികളുടെ ഇടയിൽ സുവിശേഷവുമായി കടന്ന് പോയി കർത്താവിനായി രക്തസാക്ഷിയായി തീർന്ന ജിം എലിയറ്റിന്റെ പ്രശസ്തമായ വാക്കുകളാണിവ. മറ്റുള്ളവർക്ക് ഒരു പ്രകാശമായി നമ്മുടെ ജീവിതം തീരുന്നുണ്ടോ? സ്ഥാനമാനങ്ങൾക്ക് അപ്പുറം നമ്മുടെ സാക്ഷ്യം നിലനിർത്തിയാണോ നാം ദൈവ വേല ചെയ്യുന്നത്?
March 17, 2015

ക്രിസ്തുവിന്റെ മാതൃക .

ആത്മീക വിഷയത്തിൽ പൂർണ്ണമായും പിതാവിനോട് ചേർന്നിരുന്നത് പോലെ തന്നെ ഭൗമീകമായ മാതാപിതാക്കൾക്കും യേശു കീഴങ്ങി പാർത്തു. അവരെ അനുസരിച്ചും കരുതിയും അവൻ മാതൃകയായി. ഭൂമിയിൽ ദൈവം തനിക്ക് കൊടുത്ത സകല കടമകളും പൂർത്തിയാക്കിയതിനു ശേഷമാണ് ശുശ്രൂഷയ്ക്കായി യേശു ഇറങ്ങിയത്. സാമൂഹിക വ്യവസ്ഥിതികൾക്കും ചുമതലകൾക്കും കടപ്പാടുകൾക്കും ഒരിക്കലും എതിരോ വിരുദ്ധമോ അല്ല ക്രിസ്തീയ ജിവിതം. എന്ന് മാത്രമല്ല, ദൈവം ആക്കിവെച്ചിരിക്കുന്ന അധികാരങ്ങളെ ക്രിസ്തുയേശുവിൽ അനുസരിക്കാനും കിഴ്പ്പെട്ടിരിക്കാനും കർത്താവ് വചനത്തിലൂടെ പഠിപ്പിക്കുകയും ചെയ്യുന്നു.
March 3, 2015

ദൈവത്തിനായി കാത്തിരിക്കാം.

ഹന്നാ വളരെ വയസു ചെന്നവളായിരുന്നു. യൗവ്വനത്തിൽ തന്നെ വിധവ ആയവളും ആയിരുന്നു. ഒരു ആയുസ് മുഴുവൻ കരഞ്ഞു വിലപിച് മറ്റുളവരുടെ സഹതാപം വാങ്ങി ജീവിതം അവസാനിപ്പിക്കേണ്ടവൾ. എന്നാൽ ഈ ഹന്നാ മുഴുവൻ സമയവും ഇപ്പോൾ ആലയത്തിൽ ആണ്! ദൈവത്തിന്റെ സാന്നിദ്ധ്യം വസിക്കുന്ന ദൈവാലയത്തിൽ! താൻ ജീവിതത്തിൽ ഏകയാണ് എന്നോർത്ത് വിലപിക്കാതെ യെരുശലേമിന്റെ വീണ്ടെടുപ്പിനായി, ദൈവത്തിന്റെ ജനത്തിനായി ദേവാലയത്തിൽ ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി കാത്തിരിക്കുകയാണ് ഹന്നാ!