ഞങ്ങളെക്കുറിച്ച്

Spread the love

ലിവിംഗ് വോയിസ് മിനിസ്ട്രീസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളീ ദൈവദാസീ ദാസന്മാർ ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് ഡെയിലി ലിവിംഗ് വോയിസ്. എല്ലാ ദിവസവും ഹ്രസ്വമെങ്കിലും ദൈവാത്മപ്രചോദിതമായ വചനധ്യാനങ്ങൾ മലയാളത്തിൽ വായനക്കാരുടെ മുന്നിൽ എത്തിക്കുകയാണ് ഞങ്ങൾ. വിവിധ ജീവിത തിരക്കുകളിനിടയിൽ ആശ്വാസവും ധൈര്യവും പകരുന്ന ദൈവശബ്ദം ശ്രവിക്കുവാൻ അനേകരെ ഇത് സഹായിക്കട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. വെബ്സൈറ്റിലൂടെയും ഇമെയിലിലൂടെയും ആണ് ഇപ്പോൾ ഇത് ലഭ്യമാകുന്നതെങ്കിലും ദൈവമനുവദിച്ചാൽ തുടർന്നുള്ള നാളുകളിൽ അച്ചടി രൂപത്തിലും സ്മാർട്ട് ഫോണ്‍ ആപ്ലിക്കേഷൻ രൂപത്തിലും ഇത് വിപുലപ്പെടുത്താൻ ദൈവകൃപയിൽ ആശ്രയിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള മുഖാന്തിരങ്ങളെ ദൈവം അനുകൂലമാക്കുവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമേ എന്നപേക്ഷിക്കുന്നു.

താഴെ കാണുന്നവരാണ് നിലവിൽ ഇതിലെ സ്ഥിരം എഴുത്തുകാർ. എന്നാൽ വായനക്കാരിൽ ആർക്കും ഇതിൽ ഭാഗഭാകാകത്തക്ക വിധത്തിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അങ്ങനെ ഈ എളിയ സംരംഭത്തിൽ ഞങ്ങളോടൊപ്പം സഹകരിക്കുവാൻ ദൈവം താങ്കൾക്ക് പ്രേരണ നൽകുന്നുവെങ്കിൽ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.

Aashish Purackal


ബ്രദർ ആശിഷ് പുരയ്ക്കൽ - സ്വദേശം തിരുവല്ലയിൽ മേപ്രാൽ. ഇപ്പോൾ തിരുവനനതപുരത്ത് ജോലി ചെയ്യുന്നു. പാസ്റ്റർ ചെറിയാൻ ഉമ്മന്റെയും സിസ്റ്റർ ലില്ലി ചെറിയാന്റെയും മകനാണ്.

Arun C Unni


ബ്രദര്‍ അരുണ്‍. സി. ഉണ്ണി. സ്വദേശം എറണാകുളം ജില്ലയില്‍ തിരുവാങ്കുളത്ത്. ഇപ്പോള്‍ ജോലിയോടുള്ള ബന്ധത്തില്‍ റിയാദില്‍ ആയിരിക്കുന്നു.

Biju Dominic


പാസ്റ്റർ ബിജു ഡൊമിനിക്ക് ഇപ്പോൾ തിരുവനന്തപുരത്ത്‌ ചർച്ച്‌ മിനിസ്റ്റ്രി ചെയ്യുന്നു. സ്വന്ത സ്ഥലം കോട്ടയമാണ് ഭാര്യ: അനു. മക്കൾ: അലൻ, അബിൻ

Binu Dominic


പാസ്റ്റർ ബിനു ഡോമിനിക്. കോട്ടയം പുതുപള്ളിയിൽ താമസിക്കുന്നു. 20 വർഷങ്ങളായി കർതൃസേവയിലായിരിക്കുന്നു. ഭാര്യ മഞ്ജു, മക്കൾ - അഭിഷേക്‌, അഭിഷിതാ.

Finny Samuel


പാസ്റ്റർ ഫിന്നി സാമുവെൽ - സ്വന്ത സ്ഥലം തിരുവനന്തപുരം. ജോലിയോട് അനുബന്ധിച്ച് യു.എസിൽ ആയിരിക്കുന്നു. ഭാര്യ കെസിയ. മക്കൾ - എവിലിൻ, ഇവാഞ്ചലിൻ.

Jinu Ninan


ബ്രദര്‍ ജിനു നൈനാന്‍: ജന്മ സ്ഥലം പുനലൂര്‍. ഭാര്യ: ജൂസി. മൂന്നു മക്കള്‍: ഐസക്, ഐറീൻ, അയോണ.

Peter K Manuel


പാസ്റ്റർ പീറ്റർ കെ മാനുവൽ - സ്വദേശം ചെങ്ങന്നൂര്‍. 25 വര്‍ഷം കേരളത്തില്‍ AG ശുശ്രൂഷകനായിരുന്നു. ഇപ്പോള്‍ ബീഹാറില്‍ കര്‍ത്താവിന്‍റെ വേല ചെയ്യുന്നു. ഭാര്യ ഓമന, മക്കള്‍, അലീന, ആഷ്ലി

Priya Reji


സിസ്റ്റർ പ്രിയ റെജി. രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പാസ്റ്റർ റെജി തോമസ്സിന്റെ ഭാര്യയാണ്. മക്കൾ: ഷിഫ, ജെഫ്രി

Reji Philip


പാസ്റ്റർ റെജി ഫിലിപ്പ് - ഓസ്ട്രേലിയയിലെ ഫ്രാങ്ക്സ്റ്റണിൽ ഫിലഡെഫിയ ക്രിസ്ത്യൻ അസ്സംബ്ലിയുടെ ഇടയനായിരിക്കുന്നു. ഭാര്യ - ജെയിസ്. മക്കൾ - ജെഫ്രി, ജെന്നിഫർ

Sam Adoor


പാസ്റ്റർ സാം അടൂർ: ഷാര്‍ജയില്‍ ജോലിയോടുകൂടെ കർത്താവിന്റെ വേല ചെയ്യുന്നു. ഭാര്യ: മിൻസി. മക്കള്‍: സോഫിയ, സാമുവേൽ

Santhosh Pandalam


പാസ്റ്റർ സന്തോഷ്‌ പന്തളം: മിസ്പാ ഗോസ്പെൽ ചർച്ച് ഓഫ് ഗോഡിന്റെ ചെയര്‍മാനും ലാന്‍ഡ്‌വേ ന്യൂസ്‌പേപ്പറിന്റെ ചീഫ് എഡിറ്ററുമാണ്. ഭാര്യ ഷേര്‍ളി. മക്കൾ: ഷെറിന്‍, മെര്‍ലിന്‍ ഏബെന്‍.

Saji Maniyatt


പാസ്റ്റർ സജി മണിയാറ്റ് - സ്വന്ത സ്ഥലം പത്തനംതിട്ട, വടശ്ശേരിക്കര, ജോലിയും ശുശ്രൂഷയും ആയിട്ടുള്ള ബന്ധത്തിൽ U .A .E യിൽ അജ് മാനിൽ ആയിരിക്കുന്നു.. ഭാര്യ ദീപ. മക്കൾ: കൃപ, ക്രിസ്റ്റിൻ.

Shiny Jose


സിസ്റ്റർ ഷൈനി ജോസ് - രാജസ്ഥാനിലെ ഉദയ്പൂർ എന്ന സ്ഥലത്ത് കുടുംബമായി മിഷണറി പ്രവർത്തനത്തിൽ ആയിരിക്കുന്നു. പാസ്റ്റർ ജോസ് വർഗ്ഗീസിന്റെ ഭാര്യയാണ്. മക്കൾ - ഫേബ, കെസിയ, ജൊഹാന, ജെസീക്ക

Sissy Stephen


സിസ്സി സ്റ്റീഫൻ (സിയ ബിജി) കുടുംബമായി സിംഗപ്പൂരിൽ ആയിരിക്കുന്നു. ഭർത്താവ്‌ ബിജി വർഗ്ഗീസ്‌. മക്കൾ അന്ന, എബെൽ.