ഏറ്റവും പുതിയവ
പിന്നണിയിൽ

സ്ഥിരം രചയിതാക്കൾ
ലിവിംഗ് വോയിസ് മിനിസ്ട്രീസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളീ ദൈവദാസീ ദാസന്മാർ ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംരംഭമാണ് ഡെയിലി ലിവിംഗ് വോയിസ്. എല്ലാ ദിവസവും ഹ്രസ്വമെങ്കിലും ദൈവാത്മപ്രചോദിതമായ വചനധ്യാനങ്ങൾ മലയാളത്തിൽ വായനക്കാരുടെ മുന്നിൽ എത്തിക്കുകയാണ് ഞങ്ങൾ. വിവിധ ജീവിത തിരക്കുകളിനിടയിൽ ആശ്വാസവും ധൈര്യവും പകരുന്ന ദൈവശബ്ദം ശ്രവിക്കുവാൻ അനേകരെ ഇത് സഹായിക്കട്ടെ എന്ന് ഞങ്ങൾ ആശിക്കുന്നു. വെബ്സൈറ്റിലൂടെയും ഇമെയിലിലൂടെയും ആണ് ഇപ്പോൾ ഇത് ലഭ്യമാകുന്നതെങ്കിലും ദൈവമനുവദിച്ചാൽ തുടർന്നുള്ള നാളുകളിൽ അച്ചടി രൂപത്തിലും സ്മാർട്ട് ഫോണ് ആപ്ലിക്കേഷൻ രൂപത്തിലും ഇത് വിപുലപ്പെടുത്താൻ ദൈവകൃപയിൽ ആശ്രയിച്ച് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള മുഖാന്തിരങ്ങളെ ദൈവം അനുകൂലമാക്കുവാൻ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഓർക്കണമേ എന്നപേക്ഷിക്കുന്നു.